കാളികാവ്: അന്ത൪സംസ്ഥാന കഞ്ചാവ് ലോബിയുമായി ബന്ധമുള്ളയാളെ കാളികാവിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി പിടികൂടി. പാണ്ടിക്കാട് പയ്യപറമ്പിലെ പാലത്തിങ്ങൽ ഇബ്രാഹിമിനെയാണ് (41) കാളികാവ് പൊലീസിൻെറ സഹായത്തോടെ പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ കീഴിലെ പ്രത്യേക നാ൪ക്കോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ഒഡിഷയിൽനിന്ന് തമിഴ്നാട് വഴിയെത്തുന്ന കഞ്ചാവ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ചില്ലറ വിൽപന നടത്തുന്നയാളാണ് ഇബ്രാഹിം എന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന് 10,000 രൂപ കണ്ടെടുത്തു. നേരത്തെ മഞ്ചേരി, വണ്ടൂ൪, പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കളവുകേസിൽ പ്രതിയായ ഇബ്രാഹിം 2003 മുതലാണ് കഞ്ചാവ് വിൽപനയിലേക്ക് തിരിയുന്നത്. പാണ്ടിക്കാട്ട് 2006ൽ 40 കിലോ കഞ്ചാവ് പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്. പെരിന്തൽമണ്ണ, വണ്ടൂ൪, പട്ടിക്കാട്, മേലാറ്റൂ൪ ഭാഗങ്ങളിലാണ് ഇയാൾ പ്രധാനമായും കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നത്.
വണ്ടൂ൪ സി.ഐ മൂസ വള്ളിക്കാടന് ലഭിച്ച വിവരത്തെ തുട൪ന്നാണ് ഇയാളെ പിടികൂടിയത്. കിലോക്ക് 6500 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് ചില്ലറ വിൽപന വഴി 13000 രൂപക്ക് വരെ വിൽക്കുന്നു. മാറിമാറി വിൽപന കേന്ദ്രം കണ്ടെത്തുകയാണ് ഇബ്രാഹിമിൻെറ രീതിയെന്ന് പൊലീസ് പറയുന്നു. രണ്ട് മാസം മുമ്പ് ഇതേ കണ്ണിയിലെ രണ്ടുപേരെ അഞ്ച് കിലോ കഞ്ചാവുമായി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച വടകര എൻ.ഡി.പി.സി കോടതിയിൽ ഹാജരാക്കും.
കാളികാവ് എസ്.ഐ പി. രാധാകൃഷ്ണൻ, സ്റ്റേഷനിലെ എം. ശശികുമാ൪, സൈനുൽ ആബിദീൻ, ഇ. വിനീഷ്, ഗിരീഷ്കുമാ൪, പി. സ്വരാജ് എന്നിവരും പ്രത്യേക സ്ക്വാഡിലെ പി. മോഹൻദാസ്, സി.പി. മുരളി, പി. സന്തോഷ്കുമാ൪ എന്നിവരും അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.