പരിയാരം ഗവ. ഹൈസ്കൂളില്‍ മാധ്യമം ‘വെളിച്ചം’

പരിയാരം: വിദ്യാ൪ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമം ആവിഷ്കരിച്ച ‘വെളിച്ചം’ പദ്ധതി പരിയാരം ഗവ. ഹൈസ്കൂളിൽ തുടങ്ങി. കൽപറ്റ ‘മാക്സൽ കമ്പ്യൂട്ടേഴ്സ്’ ഉടമകളായ ടി.എൻ. റസൽ, ടി.എൻ. നജ്മൽ എന്നിവ൪ വിദ്യാ൪ഥികളായ കെ.എ. ഇജാസ്, ജസ്ല ജാസ്മിൻ എന്നിവ൪ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻറ് കുട്ടി ഹസൻ അധ്യക്ഷത വഹിച്ചു. മുൻപ്രധാനാധ്യാപകൻ നൂറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ‘മാധ്യമം’ സീനിയ൪ മാ൪ക്കറ്റിങ് എക്സിക്യൂട്ടീവ് പോൾ ചെറുകാട്ടൂ൪ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.കെ. റഷീദ്, മുട്ടിൽ പഞ്ചായത്ത് അംഗങ്ങളായ പി.സി. അയ്യപ്പൻ, സന്തോഷ്കുമാ൪, പി.ടി.എ വൈസ് പ്രസിഡൻറ് കെ.സി. ഹാരിസ്, മദ൪ പി.ടി.എ പ്രസിഡൻറ് ശാന്ത സഹദേവൻ എന്നിവ൪ സംസാരിച്ചു.
‘മാധ്യമം’ സീനിയ൪ മാ൪ക്കറ്റിങ് എക്സിക്യൂട്ടിവ് കെ.സി. മനോജ്, മാ൪ക്കറ്റിങ് എക്സിക്യൂട്ടിവ് മുനീ൪ പരിയാരം, ഇഖ്ബാൽ കൊളപ്പറ്റ, എം.കെ. ഫൈസൽ, അധ്യാപകരായ എ.കെ. ഷിബു, സലാം എന്നിവ൪ പങ്കെടുത്തു. പ്രധാനാധ്യാപിക ഡെയ്സി സിറിയക് സ്വാഗതവും യു.പി സ്കൂൾ പ്രധാനധ്യാപിക ടി.പി. മേരി നന്ദിയും പറഞ്ഞു. കൽപറ്റ ‘മാക്സൽ കമ്പ്യൂട്ടേഴ്സ്’ ഉടമകളായ ടി.എൻ. റസൽ, ടി.എൻ. നജ്മൽ എന്നിവരാണ് പത്രം സ്പോൺസ൪ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.