മെഡി.കോളജിലെ വൈദ്യുതി തടസ്സത്തിന് താല്‍കാലിക പരിഹാരം

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിലെ പുതിയ ആശുപത്രി ബ്ളോക്കിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ജനറേറ്റ൪ ഉപയോഗിച്ച് പരിഹരിച്ചു.
 പുതിയ ആശുപത്രിയിലെ സ൪ജൻ വാ൪ഡുകളിലേക്കുള്ള വൈദ്യുതി കേബ്ൾ പൊട്ടിയതിനാൽ തടസ്സപ്പെട്ടിരുന്നു.ആശുപത്രിയിലെ വിളക്കുകൾക്കായി മറ്റൊരു ലൈനിൽ നിന്നും വൈദ്യുതി എടുക്കുകയും ഓപറേഷൻ തിയറ്ററുകൾ, മെഷീനുകൾ എന്നിവയുടെ പ്രവ൪ത്തനത്തിന് കെ.എസ്.ഇ.ബി 320 കെ.വി.എ യുടെ താൽക്കാലിക ജനറേറ്റ൪ പ്രവ൪ത്തിപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.