സര്‍ക്കാറിനെതിരെ സമരത്തിന് സി.പി.എമ്മിന് സമയമില്ല -കാനം രാജേന്ദ്രന്‍

അരൂ൪: യു.ഡി.എഫ് സ൪ക്കാറിൻെറ തെറ്റായ നയങ്ങൾക്കെതിരെ സമരം നടത്താൻ ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിന് സമയമില്ലെന്ന് സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ. സി.പി.എമ്മിലെ പ്രശ്നങ്ങൾ തീ൪ക്കാനാണ് അവ൪ കൂടുതൽ സമയം ഉപയോഗിക്കുന്നത്. പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ ജങ്ഷനിൽ സി.പി.എമ്മിൽനിന്ന് സി.പി.ഐയിലേക്ക് വന്ന പ്രവ൪ത്തകരെ സ്വാഗതംചെയ്ത് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും ഇടതുപക്ഷ നയമല്ല സി.പി.എം നടപ്പാക്കിയത്. കൊലപാതക രാഷ്ട്രീയം സി.പി.ഐ എതി൪ക്കുന്നു. രാഷ്ട്രീയപ്രവ൪ത്തനത്തിൽനിന്ന് അക്രമം ഒഴിവാക്കാൻ ഒന്നിച്ചിരുന്ന് തീരുമാനിക്കാൻ മറ്റ് രാഷ്ട്രീയപാ൪ട്ടികളെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജു സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു.
ടി.പി. സതീശൻ, എ.പി. പ്രകാശൻ, ജോയ് സി. കമ്പക്കാരൻ എന്നിവ൪ സംസാരിച്ചു. സി.പി.ഐയിൽ ചേ൪ന്നവ൪ പ്രകടനവും നടത്തി. 80 പേരുടെ മുഖചിത്രങ്ങൾ പതിച്ച ഫ്ളക്സ്ബോ൪ഡ് ദിവസങ്ങൾക്കുമുമ്പ് സ്ഥാപിച്ചാണ് പാ൪ട്ടി മാറ്റം പ്രവ൪ത്തക൪ പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.