പുന്നപ്ര: പുന്നപ്ര തെക്കുപഞ്ചായത്തിൽ മുസ്ലിംലീഗിലെ ഒരുവിഭാഗം സമാന്തര പ്രവ൪ത്തനത്തിൻെറ ഭാഗമായി കൊടിമരം സ്ഥാപിച്ചു. പാ൪ട്ടിയുടെ കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ അംഗത്വം ലഭിക്കാത്തവരും വ൪ഷങ്ങളായി അകറ്റിനി൪ത്തിയവരും ചേ൪ന്നാണ് ഔദ്യാഗിക പക്ഷത്തെ വെല്ലുവിളിച്ച് സമാന്തര പ്രവ൪ത്തനവുമായി മുന്നോട്ടുനീങ്ങുന്നത്. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ മുൻകാല പ്രവ൪ത്തകരെ ഒഴിവാക്കി പുതിയവ൪ക്ക് അംഗത്വം കൊടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പുതുതായി യൂത്ത്ലീഗിൽ ചേ൪ന്നവ൪ ഉൾപ്പെടെ 30ഓളം പേ൪ ഞായറാഴ്ച പുന്നപ്ര പവ൪ഹൗസിന് പടിഞ്ഞാറ് ബീച്ച്റോഡിൽ സിറാജുൽ ഹുദാ ജങ്ഷനിൽ പുതിയ കൊടിമരം ഉയ൪ത്തിയത്.
മുസ്ലിംലീഗിൻെറ ഔദ്യാഗിക പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടണമെന്ന് വിമതവിഭാഗത്തിൻെറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.