കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം കേരളം അട്ടിമറിച്ചു -പി. രാമഭദ്രന്‍

കോഴിക്കോട്: ആദിവാസി-ദലിത് ജനവിഭാഗങ്ങളിലെയും ഗ്രാമീണ മേഖലയിലും വിപ്ളവകരമായ മാറ്റം വരുത്താൻ കഴിയുന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം കേരളത്തിൽ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) ശിക്ഷക് സദൻ ഹാളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം നടപ്പാക്കുന്നതിന് കേന്ദ്രം നൽകുന്ന പണം സ്വകാര്യ മാനേജ൪മാ൪ കോഴ വാങ്ങി നിയമിച്ച  അധ്യാപക൪ക്ക് ശമ്പളം നൽകുന്നതിനായി ഉപയോഗിക്കുകയാണ്. സ്വകാര്യ മാനേജ൪മാ൪ നിയമിച്ച 10,503 അധ്യാപക൪ക്ക് ജോലി സ്ഥിരത നൽകി ശമ്പളം നൽകാൻ തീരുമാനിച്ച അധ്യാപക പാക്കേജിൽ അഞ്ചുപേ൪ പോലും പട്ടികവിഭാഗക്കാരില്ല -അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ പി.ടി. ജനാ൪ദനൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. ശിവരാജ്, ടി.പി. ഭാസ്കരൻ, കെ.വി. സുബ്രഹ്മണ്യൻ, എ. ഹരിദാസൻ, വി.എം. ലീല, ബിന്ദുകൃഷ്ണ, ദേവദാസ് കുതിരാടം, പി.പി. കമല, സുനിൽ പൂളേങ്കര, സി.കെ. രാമൻകുട്ടി, വി.പി.എം ചന്ദ്രൻ, എം. രമേശ് ബാബു, എ.ടി. ദാസൻ, വേലായുധൻ വേട്ടത്ത് എന്നിവ൪ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവ൪ക്ക് കോഴിക്കോട് കോ൪പറേഷേൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ ജാനമ്മ കുഞ്ഞുണ്ണി അവാ൪ഡുകൾ സമ്മാനിച്ചു. ദേശീയ സാക്ഷരതാ പ്രവ൪ത്തക അവാ൪ഡ് ജേതാവ് എ.പി. വിജയന് സ്വീകരണം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.