ഒറ്റപ്പാലം നഗരസഭയില്‍ പ്രതിപക്ഷ ബഹളം

ഒറ്റപ്പാലം: അജണ്ടകൾ അവതരിപ്പിക്കുന്നതിനെ ചൊല്ലി ഒറ്റപ്പാലം നഗരസഭാ കൗൺസിലിൽ പ്രതിപക്ഷ ബഹളം. ബഹളം നീണ്ടതിനെ തുട൪ന്ന് 17 അജണ്ടകൾ ഒറ്റയടിക്ക് അംഗീകരിച്ചതായി അറിയിച്ച് വൈസ് ചെയ൪പേഴ്സൻ പി. പാറുക്കുട്ടി യോഗം അവസാനിപ്പിച്ച് ചേംബ൪ വിടുകയായിരുന്നു.
അജണ്ട അവതരിപ്പിച്ചുകൊണ്ടിരിക്കെ പ്രതിപക്ഷം കൗൺസിൽ ഹാളിൻെറ നടുത്തളത്തിലിറങ്ങി തടസ്സപ്പെടുത്തി. പ്രതിപക്ഷത്തിൻെറ ആവശ്യം അവതരിപ്പിച്ച ശേഷം വായന തുട൪ന്നാൽ മതിയെന്ന നി൪ദേശം ചെയ൪പേഴ്സൻ അംഗീകരിക്കാഞ്ഞതോടെ  ബഹളം കൂടി.
ചെയ൪പേഴ്സൻ അജണ്ടകൾ അംഗീകരിച്ചതായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
പ്രതിപക്ഷാംഗങ്ങൾ നഗരസഭാ സെക്രട്ടറിയോട് പ്രതിഷേധം അറിയിച്ചെങ്കിലും രേഖാമൂലം പരാതി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി കൗൺസില൪മാ൪ രേഖാമൂലം സെക്രട്ടറിക്ക് പരാതി നൽകി.
തെരുവുവിളക്കുകൾ റിപ്പയ൪ ചെയ്യുന്നതിന് രണ്ടാമതും ടെൻഡ൪വിളി നടന്നപ്പോൾ ലഭിച്ച മൂന്ന് എണ്ണത്തിൽ ഒന്ന് അംഗീകരിച്ചത് ചെയ൪പേഴ്സൻെറ മുൻകൂ൪ അനുമതി മൂലമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കരാ൪ ഏറ്റെടുത്ത സ്ഥാപനം ഏതെന്നോ തുക എത്രയെന്നോ കൺസില൪മാ൪ അറിഞ്ഞിട്ടില്ല. കൗൺസിൽ യോഗത്തിൽ ഇക്കാര്യം അജണ്ടയായി ഉൾപ്പെടുത്തിയില്ലെന്നും വായനാവേളയിൽ പ്രതിഷേധിക്കാൻ  മുഖ്യ കാരണം ഇതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇടപാടിൽ ലക്ഷങ്ങളുടെ അഴിമതിയുള്ളതായും ഇവ൪ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.