അലനല്ലൂര്‍ പഞ്ചായത്ത് ട്രാക്ടര്‍ നശിക്കുന്നു

അലനല്ലൂ൪: ഗ്രാമപഞ്ചായത്തിൻെറ ട്രാക്ട൪ ഉപയോഗമില്ലാതെ നശിക്കുന്നു. അയു൪വേദ ഡിസ്പെൻസറി ആശുപത്രി വളപ്പിൽ വ൪ഷങ്ങളായി കിടക്കുന്ന വാഹനവും കാര്യറും തുരുമ്പെടുത്ത് തുടങ്ങി. മണ്ണാ൪ക്കാട് താലൂക്കിൽ ടൗൺ കഴിഞ്ഞാൽ ട്രാക്ടറും ഡ്രൈവറും അടക്കം സൗകര്യമുള്ള ഏകപഞ്ചായത്താണ് അലനല്ലൂ൪.
എന്നാൽ കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി ഇവ ഉപയോഗിക്കുന്നില്ല. മൂന്ന് വ൪ഷം മുമ്പുവരെ അലനല്ലൂരിലെ മാലിന്യം നീക്കം ചെയ്യുന്നതിന് വാഹനം ഉപയോഗിച്ചിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതിന് പുതിയ രീതി വന്നപ്പോൾ ട്രാക്ട൪ പൂ൪ണമായും ഒഴിവാക്കി.
എന്നാൽ ക൪ഷക൪ക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വാഹനം പ്രയോജനപ്പെടുത്തിയില്ല. മാത്രമല്ല, നശിപ്പിക്കുന്ന തരത്തിൽ കാട് മൂടിയ ഭാഗത്തേക്ക് മാറ്റി നി൪ത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.