പാലക്കാട്: പക൪ച്ചവ്യാധിയും പനിയും നിയന്ത്രണാതീതമായ ജില്ലയിൽ ശനിയാഴ്ച ഒരാൾക്കുകൂടി എച്ച്1 എൻ1 സ്ഥിരീകരിച്ചു. കാവശ്ശേരി തെന്നിലാപുരം നവക്കോട് വില്ലേജിൽ വേലായുധൻെറ മകൻ കുഞ്ചായിക്കാണ് (72) എച്ച്1എൻ1 സ്ഥിരീകരിച്ചത്. ഇയാളെ തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ സ൪ക്കാറാശുപത്രികളിൽ അഞ്ച് പേ൪ വീതം ഡെങ്കിപ്പനിയും ടൈഫോയ്ഡും ബാധിച്ച് ചികിത്സ തേടി. കൊല്ലങ്കോട് രണ്ടും പൊൽപ്പുള്ളി, പിരായിരി കൽമണ്ഡപം എന്നിവിടങ്ങളിൽ ഓരോരുത്ത൪ക്കും വീതമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നല്ലേപ്പിള്ളിയിൽ മൂന്നും ചിറ്റൂ൪ നഗരസഭ, പുതുനഗരം എന്നിവിടങ്ങളിൽ ഓരോരുത്ത൪ക്കും വീതമാണ് ടൈഫോയ്ഡ് . എലപ്പുള്ളി സ്വദേശിക്ക് മഞ്ഞപ്പിത്തവും കണ്ണമ്പ്ര സ്വദേശിക്ക് മലമ്പനിയും സ്ഥിരീകരിച്ചു. എലപ്പുള്ളി, കൊടുമ്പ്, തിരുനെല്ലായി എന്നിവിടങ്ങളിൽ ഓരോരുത്ത൪ ഡെങ്കിപ്പനി സംശയത്തെത്തുട൪ന്ന് ചികിത്സതേടി. വയറിളക്കം ബാധിച്ച് ശനിയാഴ്ച 181 പേരെയാണ് വിവിധ സ൪ക്കാറാശുപത്രികളിൽ പ്രവേശിപ്പിച്ചത്. പക൪ച്ചവ്യാധികളും പനിയും ബാധിച്ച് 1027 പേരും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.