കല്ലടിക്കോട് ജനവാസ മേഖലയില്‍ കാട്ടാനകള്‍; വ്യാപക കൃഷിനാശം

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശ മേഖലയോട് ചേ൪ന്ന കല്ലടിക്കോടൻ ഗ്രാമങ്ങളിൽ കാട്ടാനകൾ ഇറങ്ങി. രണ്ടാഴ്ചക്കിടെ കാട്ടാനകൾ കാൽകോടിയുടെ കാ൪ഷിക വിളകൾ നശിപ്പിച്ചു. നാല് ആനകൾ അടങ്ങിയ സംഘം മലയോര മേഖലയിലെ ജനവാസകേന്ദ്രങ്ങളിൽ സൈ്വരവിഹാരം തുടരുകയാണ്. വെള്ളിയാഴ്ച വലിയട്ടി പ്രദേശത്ത് സ്വകാര്യ എസ്റ്റേറ്റിന് പരിസരത്തെ പാറപ്പുറത്ത് കാട്ടാനകൾ നിലയുറപ്പിച്ചത് പരിസരവാസികളെ ഭീതിയിലാഴ്ത്തി. നാട്ടുകാ൪ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് കാട്ടാനകളെ തുരത്തിയത്. മൂന്നേക്ക൪, പാങ്ങ്, തുടിക്കോട്, വാക്കോട്, വടക്കൻകാട്, പുളിയംപുള്ളി, പരുത്തി, മരുതംകാട്, പറക്കലടി എന്നീ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വ്യാഴാഴ്ച കൂമംകുണ്ടിലും പരിസരങ്ങളിലും ഏകദേശം 20,000ത്തിൽപരം വാഴകൾ നശിപ്പിച്ചു. മൂന്നേക്കറിനടുത്ത് കൂമൻകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കാക്കനാട് സോണി, മൂന്നേക്ക൪ ജോസ് എന്നിവരുടെ വാഴത്തോട്ടത്തിലും നാശമുണ്ടായി.
പ്രതിരോധം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി സ്ഥാപിച്ച സൗരോ൪ജ വേലി മുഴുവൻ നശിച്ചു. സൗരോ൪ജ വേലിയുടെ പരിപാലനത്തിന് സ്ഥിരം സംവിധാനം വേണമെന്ന നി൪ദേശവുമായി ഒന്നിലധികം സന്നദ്ധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ രംഗത്തിറങ്ങിയിരുന്നു.
കാട്ടാനകളുടെ സഞ്ചാരവഴികളോ, ആവാസ കേന്ദ്രങ്ങളോ സംരക്ഷിക്കുന്നതിനോ നിലനി൪ത്തുന്നതിനോ ഔദ്യാഗിക സംവിധാനങ്ങൾ ഉണ൪ന്നുപ്രവ൪ത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.