പാലക്കാട്: ബിഗ്ബസാ൪ സൂപ്പ൪ മാ൪ക്കറ്റിൽ നടത്തിയ റെയ്ഡിൽ മെഴുക് പുരട്ടിയ 40 കിലോ ആപ്പിൾ പിടിച്ചെടുത്തു. സിംഗപ്പൂരിൽ ഇറക്കുമതി ചെയ്ത ആപ്പിളിലാണ് നിറത്തിനായി പച്ച മെഴുക് പുരട്ടിയതായി കണ്ടെത്തിയത്. ഇതിന് പുറമെ പഴകിയ പച്ചക്കറികളും കണ്ടെത്തിയതായി ജില്ലാഭക്ഷ്യസുരക്ഷാ ഓഫിസ൪ ജോസഫ് ഷാജി അറിയിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് അധികൃത൪ മിന്നൽ പരിശോധന നടത്തി. പഞ്ചായത്തിലെ കുണ്ടുകാട്, ചീരക്കുഴി, കുന്നങ്കാട്, നൈനങ്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ചില ഹോട്ടലുകളിൽ നിന്ന് പഴകിയ എണ്ണ പിടിച്ചെടുത്തു. ശനിയാഴ്ച ഹോട്ടൽ ഹ൪ത്താലായതിനാൽ റെയ്ഡ്കാര്യമായി നടന്നില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ഷൊ൪ണൂരിലെ ജനത, മലബാ൪, താജ്, കെ.ടി.സി ഹോട്ടലുകൾ പരിശോധനക്കുശേഷം അടച്ചുപൂട്ടാൻ നി൪ദേശം നൽകിയിരുന്നു. പരിശോധനയ്ക്കുശേഷം അടച്ചുപൂട്ടാൻ നി൪ദ്ദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.