വഴിക്കടവ് ചെക്പോസ്റ്റില്‍ നിരീക്ഷണം ശക്തമാക്കും

മലപ്പുറം: വഴിക്കടവ് ചെക്പോസ്റ്റ് വഴി അനധികൃത സ്പിരിറ്റ് കടത്ത് തടയുന്നതിൻെറ ഭാഗമായി  എല്ലാ വാഹനങ്ങളും ക൪ശനപരിശോധനക്ക് വിധേയമാക്കാൻ ജില്ലാ വ്യാജമദ്യ നി൪മാ൪ജന ജനകീയ സമിതി യോഗത്തിൽ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങൾ വ൪ധിക്കാൻ സാധ്യതയുള്ളതിനാൽ എക്സൈസ്-റവന്യു-പൊലീസ് വകുപ്പുകളുടെ സംഘം രൂപവത്കരിച്ച് ജില്ലയിലുടനീളം റെയ്ഡ് നടത്താൻ കലക്ട൪ എം.സി. മോഹൻദാസ് നി൪ദേശിച്ചു. ജൂലൈ 20 മുതൽ സെപ്റ്റംബ൪ രണ്ടുവരെ എക്സൈസ് വകുപ്പ് ഓണം സ്പെഷൽ  ഡ്രൈവ് പിരീഡായി പ്രഖ്യാപിച്ച് പ്രവ൪ത്തനം തുടങ്ങി. ഇതിന് അസി. എക്സൈസ് കമീഷണറുടെ ചുമതലയിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫിസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവ൪ത്തിക്കും. കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ ഫീൽഡ് യൂനിറ്റുകൾക്ക് കൈമാറാൻ ജില്ലയുടെ വടക്ക്-തെക്ക് മേഖലകളിൽ പ്രത്യേക സ്ട്രൈക്കിങ് പാ൪ട്ടികളെ നിയോഗിച്ചു. റോഡ് പട്രോളിങ് ശക്തമാക്കും.
2012 ജൂൺ 22നും ജൂലൈ 19നുമിടയിൽ  ജില്ലയിൽ 536 റെയ്ഡ് നടത്തി. 93 അബ്കാരി കേസുകളും  പത്ത് മയക്കുമരുന്ന് കേസുകളും പിടിച്ചു. 420 ലിറ്റ൪ സ്പിരിറ്റ്, 360.99 ലിറ്റ൪ ഇന്ത്യൻ നി൪മിത വിദേശമദ്യം, 39.65 ലിറ്റ൪ ബിയ൪,1840 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 124 ലിറ്റ൪ വാഷ് നശിപ്പിച്ചു. നാല് വാഹനങ്ങൾ പിടിച്ചെടുത്തു. എഫ്.എൽ.ഒന്ന് ഷാപ്പുകൾ നാലും എഫ്.എൽ മൂന്ന് ഷാപ്പുകൾ 25ഉം കള്ളുഷാപ്പുകൾ 146ഉം വൈദ്യശാലകൾ രണ്ടും തവണ പരിശോധിച്ചു. കള്ളിൻെറ 78ഉം വിദേശമദ്യത്തിൻെറ 22 ഉം സാമ്പിളെടുത്തു. കലക്ടറുടെ ചേംബറിൽ ചേ൪ന്ന യോഗത്തിൽ എ.ഡി.എം എൻ.കെ. ആൻറണി, മഞ്ചേരി നഗരസഭാ വൈസ് ചെയ൪പേഴ്സൻ ഇ.കെ. വിശാലാക്ഷി, ഡെപ്യൂട്ടി എക്സൈസ് കമീഷണ൪ ശശിധരൻപിള്ള, വിവിധ എക്സൈസ് ഡിവിഷനുകളിലെ സ൪ക്കിൾ ഇൻസ്പെക്ട൪മാ൪, ജനകീയ സമിതിയംഗങ്ങൾ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.