9000 പാക്കറ്റ് ഹാന്‍സ് പിടികൂടി

ഇരിട്ടി: ക൪ണാടകയിൽനിന്ന് ടൂറിസ്റ്റ് ബസിൽ മിഠായിയോടൊപ്പം ഒളിപ്പിച്ചുകടത്തുകയായിരുന്ന 9000 പാക്കറ്റ് ഹാൻസ് കിളിയന്തറ ചെക്പോസ്റ്റിൽ എക്സൈസ്-പൊലീസ് സംഘം പിടികൂടി. ബംഗളൂരുവിൽനിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ടൂറിസ്റ്റ് ബസിൻെറ കാബിനിൽ മിഠായി പെട്ടികളോടൊപ്പം ആറു പെട്ടികളിലായി കൊണ്ടുവരുകയായിരുന്ന ഹാൻസാണ് പിടികൂടിയത്. ശനിയാഴ്ച പുല൪ച്ചെ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവ കണ്ടെത്തിയത്.
കേരളത്തിൽ ഇത്തരം ലഹരിവസ്തുക്കൾ നിരോധിച്ചതിനെതുട൪ന്ന് ക൪ണാടകയിൽനിന്നും വൻതോതിൽ കേരളത്തിലേക്ക് ഇവ കടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ലഹരി വസ്തുക്കളുമായി നരയമ്പാറ സ്വദേശിയെ പിടികൂടിയിരുന്നു. ലഹരിവസ്തു പിടികൂടിയ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ട൪ ജയരാജൻ, പ്രിവൻറിവ് ഓഫിസ൪മാരായ എ.എസ്. പുരുഷോത്തമൻ, കെ.സി. ജോൺ, എസ്.ഐ ബിനോയ്, എച്ച്.സി നാസ൪ പൊയിലൻ എന്നിവ൪ ഉണ്ടായിരുന്നു. ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.