പരവൂ൪: റോഡിലെ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് നഗരസഭാ പ്രതിപക്ഷ നേതാവ് നെടുങ്ങോലം രഘു, ആയിരവില്ലി വാ൪ഡ് കൗൺസില൪ സുനിൽകുമാ൪ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെയും എൻജിനീയറെയും തടഞ്ഞുവെച്ചു. ആയിരവില്ലി വാ൪ഡിൽ ഒല്ലാൽ മുതൽ കൂനയിൽ എൽ.പി.എസ് വരെയുള്ള റോഡിൻെറ പുന൪നി൪മാണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് തടഞ്ഞുവച്ചത്. ഒരാഴ്ചക്കുള്ളിൽ നി൪മാണം ആരംഭിക്കുമെന്ന് മുനിസിപ്പൽ എൻജിനീയ൪ ഉറപ്പുനൽകിയതിനെതുട൪ന്നാണ് കൗൺസില൪മാരും നാട്ടുകാരും പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.