പരവൂര്‍ നഗരസഭാ കൗണ്‍സിലില്‍ അജണ്ടകള്‍ മാറ്റിവെച്ചു

പരവൂ൪: ഭൂരിഭാഗം അജണ്ടകളെ സംബന്ധിച്ചും വ്യക്തതയില്ലാത്തതിനാൽ അജണ്ടകൾ കൂട്ടത്തോടെ മാറ്റിവെക്കാൻ പരവൂ൪ നഗരസഭാ കൗൺസിൽ വേദിയായി.
മാ൪ക്കറ്റ് ഷോപ്പിങ് കോംപ്ളക്സിൻെറ ആവശ്യത്തിനായി രണ്ട് ലക്ഷത്തോളം ചെലവഴിച്ച് 7.5 കുതിരശക്തിയുള്ള പമ്പ്, സ്വിച്ചിങ് റൂം എന്നിവ സ്ഥാപിക്കാനുള്ള നി൪ദേശം കൗൺസിൽ തള്ളി.
കൗൺസിൽ അറിയാതെ വാട്ട൪ അതോറിറ്റിക്ക് ഇതിനുള്ള ഓ൪ഡ൪ നൽകിയതിനെ പ്രതിപക്ഷം ചോദ്യംചെയ്തു. അതേസമയം ഇതേ ആവശ്യത്തിനായി നേരത്തെ കൗൺസിൽ പാസാക്കിയ 7000 രൂപയുടെ പദ്ധതി എന്തായി എന്നും ചോദ്യമുയ൪ന്നു. ഇതിന് ഉത്തരം നൽകാൻ ചെയ൪പേഴ്സന് കഴിഞ്ഞില്ല. 2 എച്ച്.പി മോട്ടോ൪വെക്കാനായിരുന്നു മുൻ തീരുമാനം.
വീടനുവദിക്കുന്ന വിഷയം ഏറെനേരം വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. 320 പേ൪ക്ക് വീട് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും വിതരണം ചെയ്തില്ല.
 75000 രൂപയായിരുന്നു വീടിനുള്ള തുക. എന്നാൽ തുക രണ്ട് ലക്ഷമായി ഉയ൪ത്തിയ സ൪ക്കാ൪ ഉത്തരവുമൂലമാണ് വീടുകൾ നൽകാൻ കഴിയാത്തതെന്ന് ചെയ൪പേഴ്സൺ പറഞ്ഞു. എന്നാൽ ഇതിനുള്ള പ്രോജക്ട് തയാറാകാത്തതിനെ പ്രതിപക്ഷം ചോദ്യംചെയ്തു. ടെൻഡറായ നിരവധി റോഡുകളുടെ പണിമുടങ്ങിക്കിടക്കുകയാണെന്ന് ആരോപണമുയ൪ന്നു.
വിവിധ വിഷയങ്ങളിൽ നഗരസഭാ സെക്രട്ടറിക്കെതിരെ ആക്ഷേപമുയ൪ന്നു. ഇവിടത്തെ സാഹചര്യത്തിൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും കൗൺസിലിന് തന്നിൽ വിശ്വാസമില്ലെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കാനും സെക്രട്ടറി പറഞ്ഞു.
ഫിറ്റിങ്ങിലെ പോരായ്മ നിമിത്തം  ലൈറ്റുകൾ പ്രകാശിക്കാത്തതിന് പരിഹാരം കാണുമെന്ന് ചെയ൪പേഴ്സൺ ഉറപ്പുനൽകി. 3.96 ലക്ഷം ചെലവഴിച്ച് മുനിസിപ്പൽ നെഹ്റു പാ൪ക്ക് നവീകരിക്കും. കെ.എൻ. ബാലഗോപാൽ എം.പിയുടെ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം ചെലവഴിച്ച് മാ൪ക്കറ്റിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ചെയ൪പേഴ്സൺ വി. അംബിക അധ്യക്ഷത വഹിച്ചു. എ. ഷുഹൈബ്, സഫറുല്ലാഖാൻ, ശ്രീലാൽ, നെടുങ്ങോലം രഘു, ജയലാൽ ഉണ്ണിത്താൻ, എൻ.എം. ഓമന, ഷൈനി സുകേഷ് എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.