ഓട്ടോക്ക് മുകളില്‍ മരച്ചില്ല വീണ് ഡ്രൈവര്‍ക്ക് പരിക്ക്

കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിൽ മരച്ചില്ല വീണ് ഡ്രൈവ൪ക്ക് പരിക്കേറ്റു. യാത്രക്കാ൪ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മാങ്ങാനം ചെമ്മരപ്പള്ളി പേഴുവേലിൽ ജനാ൪ദനൻെറ മകൻ രാജീവിനാണ് (36) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സി.എം.എസ് കോളജ് റോഡിൽ എസ്.ബി.ടിക്ക് സമീപമാണ് സംഭവം.
മാങ്ങാനത്ത് നിന്ന് കുടയംപടിയിലേക്ക് പോയ ഓട്ടോയുടെ മുകളിലേക്ക് ശക്തമായ മഴയിൽ മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു.
വഴിയാത്രികരും ഓട്ടോ തൊഴിലാളികളും ചേ൪ന്നാണ് രാജീവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ രാജീവിനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.
മൂന്ന്പല്ലുകൾ നഷ്ടപ്പെട്ടു. തലക്കും പരിക്കുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.