ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്ക്

ഗാന്ധിനഗ൪: ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ആ൪പ്പൂക്കര വെസ്റ്റ് എൺപതിച്ചിറയിൽ സജിയുടെ ഭാര്യ മേഴ്സിക്കാണ് (42) പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് പനമ്പാലം കോലാട്ടമ്പലത്തിന് സമീപമാണ് അപകടം. പനമ്പാലത്തുനിന്ന് ബസിൽകയറിയ മേഴ്സി കോലേട്ടമ്പലം  ഭാഗത്തുള്ള വളവിൽ തെറിച്ചുവീഴുകയായിരുന്നു. ബസ് വളവ് എടുത്തപ്പോൾകമ്പിയിൽ  നിന്ന് പിടിവിട്ടതിനെത്തുട൪ന്നാണ് തെറിച്ചുവീണത്. ഉടൻ ബസ് ജീവനക്കാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗ൪ പൊലീസ് കേസെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.