ബസിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ഗാന്ധിനഗ൪: ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന്  പരിക്ക്. വാകത്താനം നാലുന്നാക്കൽ കിണറ്റുകരയിൽ ദാനിയേലിൻെറ മകൻ സജികുമാറിനാണ് (45) പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് കുമാരനല്ലൂരിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മൂവാറ്റുപുഴക്കുപോയ കെ.എസ്.ആ൪.ടി.സി എക്സ്പ്രസ് ബസ് എതിരെവന്ന ബൈക്കിൻെറ കണ്ണാടിയിൽ തട്ടി. തുട൪ന്ന് ബൈക്ക് റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ ഇയാളെ കാരിത്താസ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗ൪ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.