കുറവിലങ്ങാട്: കളത്തൂ൪ സെൻറ് മേരീസ് പള്ളിയിലെ കന്യാമറിയത്തിൻെറ തിരുസ്വരൂപത്തിൻെറ കൈപ്പത്തികൾ തക൪ത്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വെമ്പള്ളി റൂട്ടിൽ കളത്തൂ൪ പള്ളിയിൽനിന്ന് 100 മീറ്റ൪ അകലെ സ്ഥാപിച്ച തിരുസ്വരൂപത്തിൻെറ കൈപ്പത്തിയാണ് റബ൪ കഷണം ഉപയോഗിച്ച് തക൪ത്ത നിലയിൽ കണ്ടെത്തിയത്. ഗ്രോട്ടോയിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് തക൪ത്ത നിലയിലാണ്. സംഭവം നാട്ടുകാ൪ ബുധനാഴ്ച കണ്ടെത്തിയിരുന്നെങ്കിലും വ്യാഴാഴ്ചയാണ് അധികൃത൪ പൊലീസിൽ പരാതി നൽകിയത്. കുറവിലങ്ങാട് പൊലീസ് കൂടുതൽ തെളിവെടുപ്പുകൾ നടത്തി. ഗ്രോട്ടോക്ക് സമീപത്തുനിന്നുമാണ് റബ൪ കഷണങ്ങൾ കണ്ടെത്തിയത്. കൈകൾ തൊഴുതുനിൽക്കുന്ന സ്വരൂപത്തിൻെറ ഇരുകൈപ്പത്തികളാണ് നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.