ജില്ലയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍

തൃശൂ൪: ഞൊടിയിടെയാണെങ്കിലും  ഭൂചലനംജില്ലയെ ഭീതിയിലാഴ്ത്തി. സ്ഫോടന സമാന ശബ്ദം കേട്ടതോടെ ക്ഷേത്രങ്ങളിൽ നിന്നുള്ള വെടിക്കെട്ടാണെന്നാണ് പലരും കരുതിയത്. തുട൪ന്ന് വിറയലും കുലുക്കവും അനുഭവപ്പെട്ടതോടെ വീടുകളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പൂങ്കുന്നത്തും മറ്റും ഫ്ളാറ്റുകളിൽ വൻ ശബ്ദവും കുലുക്കവുമാണ് അനുഭവപ്പെട്ടത്.പ്രായമായവ൪ നന്നേ പ്രയാസപ്പെട്ടു. നഗരത്തിലെ കടകളിൽ നിന്നും മറ്റും ജനം ഇറങ്ങിയോടി.വാഹനങ്ങളിൽ യാത്രചെയ്തവ൪ക്കും ചലനം അനുഭവപ്പെട്ടു.
കറുത്തവാവ്, വെളുത്തവാവ് ദിവസങ്ങളിൽ ചന്ദ്രൻെറ സ്ഥാനചലനം ഭൂചലനത്തിന് ഇടയാക്കുന്ന ഘടകങ്ങളിലൊന്നാണെന്ന നിരീക്ഷണം തൃശൂരിലുണ്ടായ ഭൂചലനം ശരിവെക്കുന്നതായി പ്രശസ്ത ശാസ്ത്രഗ്രന്ഥകാരനും നീരീക്ഷകനുമായ ഡോ.എ. രാജഗോപാൽ കമ്മത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.