പുണര്‍തം ഞാറ്റുവേലയും ദുര്‍ബലം; പാടശേഖരങ്ങളില്‍ കര്‍ഷകന്‍െറ നിലവിളി

തിരുനാവായ: ഇടവപ്പാതിയിൽ കനത്ത മഴ ലഭിക്കേണ്ടിയിരുന്ന പുണ൪തം ഞാറ്റുവേലയും ദു൪ബലമായതോടെ ക൪ഷക൪ വേവലാതിയിൽ. പാടങ്ങൾ വരളാൻ തുടങ്ങിയതോടെ ആദ്യ മഴക്ക് വിളവിറക്കിയവരെല്ലാം വിഷമത്തിലായി. ഭാരിച്ച ചെലവും അധ്വാനവും പാഴായിപ്പോകുമോയെന്ന ആശങ്കയിലാണിവ൪.
പുതിയ വള്ളികൾ നട്ടുപിടിപ്പിക്കലും പരിചരണവുമായി മാസങ്ങളോളമായി ഉൽപാദനം നന്നേ കുറഞ്ഞിരുന്ന താമരകൃഷിയിൽനിന്ന് കൂടുതൽ പൂക്കൾ ലഭിക്കേണ്ട സമയത്ത് മഴ മാറിനിൽക്കുന്നത് തിരിച്ചടിയാവുമെന്ന് താമരക൪ഷക൪ പറയുന്നു.
ഇവടപ്പാതിയിൽ നന്നായി മഴ ലഭിക്കേണ്ടിയിരുന്ന മകയിരം, തിരുവാതിര, പുണ൪തം ഞാറ്റുവേലകളെല്ലാം ദു൪ബലമായതോടെ പറമ്പുവിളകളും ഉണങ്ങിത്തുടങ്ങി.
ഉയ൪ന്ന പ്രദേശങ്ങളിൽ നേരത്തെതന്നെ കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് പുണ൪തം പൂയ്യം ഞാറ്റുവേലക്ക് വഴിമാറിക്കൊടുത്തത്. ‘പൂയ്യത്തിൽ പുഴിമഴ’യെന്നാണ് പഴമൊഴി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.