ശ്രീനഗ൪: ജമ്മു-കശ്മീരിൻെറ ഭരണകേന്ദ്രമായ സിവിൽ സെക്രട്ടേറിയറ്റിനു നേരെ തീവ്രവാദികൾ ഗ്രനേഡെറിഞ്ഞു. ഗ്രനേഡ് പൊട്ടാത്തതുകൊണ്ട് അപകടം ഒഴിവായി. സെക്രട്ടേറിയറ്റ് പരിസരത്തുവീണ റൈഫ്ൾ ഗ്രനേഡ് ബോംബ് സ്ക്വാഡ് നി൪വീര്യമാക്കി.
ആ സമയം മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല സെക്രട്ടേറിയറ്റിൽ ഇല്ലായിരുന്നു. പക്ഷേ, മന്ത്രിമാരും മുതി൪ന്ന ഉദ്യോഗസ്ഥരുമടക്കം ഒരുപാടുപേ൪ കെട്ടിടത്തിൽ ഉണ്ടായിരുന്നു.
കെട്ടിടത്തിലെ സുരക്ഷാക്രമീകരണങ്ങൾ വ൪ധിപ്പിക്കുകയും അക്രമികളെ പിടികൂടാൻ ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. അക്രമത്തിൻെറ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.