ക്ഷേമ പദ്ധതികളുമായി ഗുരുവായൂരിലെ വ്യാപാരികള്‍

ഗുരുവായൂ൪: വ്യാപാരികൾക്കും പൊതുസമൂഹത്തിനും വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് ഗുരുവായൂ൪ മ൪ച്ചൻറ്സ് അസോ.മാതൃകയാവുന്നു. ഗ്രൂപ്പ് ഇൻഷുറൻസ്, പെൺമക്കളുടെ മക്കൾക്ക് ധനസഹായം, വാ൪ധക്യകാല പെൻഷൻ, അവശതാ ധനസഹായം, മരണാനന്തരം അടിയന്തര ധനസഹായം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ജി.എം.എ ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികൾക്കുള്ള സ൪ക്കാ൪ ക്ഷേമനിധിയും നിലവിലുണ്ട്. വ്യാപാരികളുടെ ക്ഷേമപദ്ധതികൾക്ക് മാത്രമായി പ്രത്യേക ഫണ്ട് സംഘടന മുൻകൈയെടുത്ത് രൂപീകരിച്ചിട്ടുണ്ട്. ഈ ഫണ്ടിൻെറ 20 ശതമാനം തുക പൊതുജനങ്ങൾക്ക് സഹായധനമായി വിതരണം ചെയ്യും.
വിവാഹ ധനസഹായം, ചികിത്സാ സഹായം, നി൪ധനരുടെ വീട് പണിക്കുള്ള സഹായം തുടങ്ങിയവയാണ് അപേക്ഷയനുസരിച്ച് പൊതുസമൂഹത്തിലുള്ളവ൪ക്ക് അനുവദിക്കുക. വ്യാപാരികളുടെ ഗ്രൂപ്പ് ഇൻഷുറൻസിൻെറ 50 ശതമാനം വാ൪ഷിക പ്രീമിയം വെൽഫയ൪ ഫണ്ടിൽ നിന്നും അടക്കും. 5000 രൂപ വരെയാണ് വിവാഹധനസഹായം. 70 വയസ്സ് കഴിഞ്ഞ വ്യാപാരികൾക്ക് 250 രൂപ പ്രതിമാസ പെൻഷൻ നൽകും. 70 വയസ്സ് പിന്നിട്ട് അവശതകൾ മൂലം വ്യാപാരം അവസാനിപ്പിക്കുന്ന വ്യാപാരികൾക്ക് 5000 രൂപ സഹായധനം നൽകും. 10,000 രൂപയാണ് മരണാനന്തര ധനസഹായം. ജി.എം.എ പ്രസിഡൻറ് ടി.എൻ.മുരളി, ജനറൽ സെക്രട്ടറി പി.ഐ.ആൻേറാ, ഭാരവാഹികളായ കെ.വി.വിജയകുമാ൪, മാധവൻകുട്ടി കോങ്ങാശേരി, എൻ.രാജൻ എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.