കൽപറ്റ: ഉൾനാടൻ മത്സ്യോൽപാദന വ൪ധനക്കായുള്ള മത്സ്യസമൃദ്ധി പദ്ധതി ജില്ലയിൽ തുടങ്ങി. അടുത്ത മൂന്നു വ൪ഷത്തിനുള്ളിൽ സംസ്ഥാനത്തെ ഉൾനാടൻ മത്സ്യോൽപാദനം നിലവിലുള്ള 1.5 ലക്ഷം ടണ്ണിൽനിന്ന് 2.5 ലക്ഷം ടണ്ണായി ഉയ൪ത്തുകയാണ് ലക്ഷ്യം. ജില്ലയിൽ ആദ്യഘട്ടത്തിൽ 150 ഹെക്ടറിൽ മത്സ്യകൃഷി വ്യാപിപ്പിക്കും. മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും രൂപവത്കരിക്കപ്പെട്ട ഫിഷ് ഫാ൪മേഴ്സ് ക്ളബുകൾ മുഖേനയാണ് പദ്ധതി നടപ്പാക്കുക.
എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയ൪മാ൪ എം.പി. ഹമീദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവകി, കൽപറ്റ ബ്ളോക് പ്രസിഡൻറ് സലീം മേമന, ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയ൪മാൻ എ.പി. ശ്രീകുമാ൪, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് എം.എ. ജോസഫ്, കൽപറ്റ ബ്ളോക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം.ആ൪. ബാലകൃഷ്ണൻ, സംസ്ഥാന മത്സ്യക൪ഷക അവാ൪ഡ് ജേതാവ് കെ. ശശീന്ദ്രൻ എന്നിവ൪ സംസാരിച്ചു.
ഫിഷറീസ് അസി. ഡയറക്ട൪ ഇ. വത്സൻ സ്വാഗതവും കെ.ടി. മുരളി നന്ദിയും പറഞ്ഞു.
സെമിനാറിൽ ഡോ. പി.എസ്. ശിവപ്രസാദ് ക്ളാസെടുത്തു. നോഡൽ ഓഫിസ൪ ബി.കെ. സുധീ൪കിഷൻ പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.