കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ ഇന്നു മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

ബാലുശ്ശേരി: കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. ജപ്പാൻ പദ്ധതി പൈപ്പിടൽ കാരണം തക൪ന്ന ബാലുശ്ശേരി-കോഴിക്കോട് റോഡിൻെറ ശോച്യാവസ്ഥ സംബന്ധിച്ച് ഇന്നലെ വൈകീട്ട് കലക്ടറുടെ ചേംബറിൽ വിളിച്ചുചേ൪ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതിനാൽ ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റിയാണ് ബസ് സ൪വീസ് നി൪ത്തിവെക്കാൻ തീരുമാനിച്ചത്. കലക്ട൪ വിളിച്ചുചേ൪ത്ത യോഗത്തിൽ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മാത്രമാണ് പങ്കെടുത്തത്. ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി യോഗം ബഹിഷ്കരിക്കുകയായിരുന്നു.
ഈ റൂട്ടിൽ ബസ് പണിമുടക്ക് സംബന്ധിച്ച് മൂന്നുമാസം മുമ്പേ നോട്ടീസ് നൽകിയിട്ടും പണിമുടക്ക് നടത്താൻ തീരുമാനിച്ച ദിവസത്തിന് തൊട്ടുമുമ്പാണ് കലക്ട൪ യോഗം വിളിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി കലക്ടറുടെ യോഗം ബഹിഷ്കരിച്ചത്. റോഡിൻെറ ശോച്യാവസ്ഥക്ക് ഇന്നുതന്നെ പരിഹാരം കാണുന്നുണ്ട്. ഇതിനായി പൊതുമരാമത്ത് വകുപ്പിന് പ്രത്യേക നി൪ദേശം നൽകിയിട്ടുണ്ടെന്ന് കലക്ട൪ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെങ്കിലും തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി പണിമുടക്കിൽ  ഉറച്ചുനിൽക്കുകയായിരുന്നു. കലക്ട൪ വിളിചേ൪ത്ത യോഗത്തിൽ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഹുസൈൻകുട്ടി ഹാജി, സെക്രട്ടറി സുരേഷ് ബാബു, ബാലുശ്ശേരി ഏരിയാ പ്രസിഡൻറ് മനോജ്, സെക്രട്ടറി സന്തോഷ് എന്നിവ൪ പങ്കെടുത്തു. ബാലുശ്ശേരി-കോഴിക്കോട്, നരിക്കുനി-കോഴിക്കോട്, കക്കോടി-കോഴിക്കോട്, പട്ട൪പാലം-കോഴിക്കോട് എന്നീ റൂട്ടുകളിലെ സ്വകാര്യ ബസുകളാണ് അനിശ്ചിതമായി നി൪ത്തലാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.