പകരക്കാരന്‍ ഒലീവ് എണ്ണ

വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാ൪ഥങ്ങൾ നമ്മൂടെ ശരീരത്തിനുണ്ടാക്കുന്ന പ്രയാസങ്ങൾ  വളരെ കൂടുതലാണ്. കൊളസ്ട്രോൾ-ഷുഗ൪ രോഗികൾ ഇവ പൂ൪ണമായും ഒഴിവാക്കേണ്ടതാണ്. എന്നാൽ സാധാരണ എണ്ണയോ നെയ്യോ ഉപയോഗിക്കുന്നതിന് പകരം ഒലീവ് എണ്ണയോ കനോല എണ്ണയോ  ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നാണ്
പുതിയ പഠനങ്ങൾ പറയുന്നത്. കരളിലെ കൊഴുപ്പ് കുറക്കുന്നതിനും ഇൻസുലിൻെറ അളവ് കൂട്ടുന്നതിനും ഇത് സഹായിക്കുമത്രെ.

ഡയബറ്റ്സ് ഫൗണ്ടേഷൻ (ഇന്ത്യ) (ഡി.എഫ്.ഐ) , നാഷണൽ ഡയബറ്റ്സ്-ഒബീസിറ്റി ആൻറ് കൊളസ്ട്രോൾ ഫൗണ്ടഷൻ എന്നിവരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.  മൂന്ന് വ൪ഷമെടുത്ത് 90 പേരിലായിരുന്നു പഠനം. ഒലീവെണ്ണയോ കനോല എണ്ണയോ ഉപയോഗിച്ചവരിൽ മറ്റ് എണ്ണ ഉപയോഗിച്ചവരേക്കാൾ ഭാരവും കൊഴുപ്പും കുറഞ്ഞതായി കാണാൻ സാധിച്ചു.കേവലം ആറുമാസം കൊണ്ട്തന്നെ ഈ മാറ്റം ദൃശ്യമായതായും ഡി.എഫ്.ഐ വ്യക്തമാക്കി.

ഷുഗ൪ രോഗികൾക്കും ഹൃദയ സംബന്ധമായ അസുഖമുള്ളവ൪ക്കും ഇത്തരം എണ്ണയുടെ ഉപയോഗം ഏറെ ഗുണം ചെയ്യുന്നതാണെന്ന് ഡയബറ്റ്സ് ആൻറ് മെറ്റബോളിക് രോഗ ചികിൽസാ രംഗത്തെ വിദഗ്ധ൪ പറയുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും അധികമായാൽ അമൃതും വിഷം എന്നാണല്ലോ! അതുകൊണ്ട് നല്ലതാണെന്നു കരുതി ഒലീവ് എണ്ണയും വാരിക്കോരി ഉപയോഗിക്കരുത്.
















 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.