അനധികൃത പാര്‍ക്കിങ് കേന്ദ്രം പൂട്ടാന്‍ ഉത്തരവ്

കോട്ടയം: നഗരസഭയുടെ ലൈസൻസില്ലാതെ സ്വകാര്യവ്യക്തി നടത്തിയിരുന്ന പാ൪ക്കിങ് കേന്ദ്രം പൂട്ടാൻ നഗരസഭ ഉത്തരവിട്ടു. കോട്ടയം എം.സി റോഡിൽ മണിപ്പുഴക്ക് സമീപം വാഹനയാത്രക്കാരിൽനിന്ന്  അനധികൃതമായി ഫീസ് ഈടാക്കി നടത്തിയിരുന്ന പാ൪ക്കിങ് കേന്ദ്രത്തിനെതിരെയാണ് നടപടി. രണ്ടാഴ്ചയിലേറെയായി റോഡരികിൽ പ്രവ൪ത്തിക്കുന്ന പാ൪ക്കിങ് കേന്ദ്രത്തിനെതിരെ വ്യാപക പരാതി ലഭിച്ചതോടെയാണ് നഗരസഭാ സെക്രട്ടറി അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയത്.
 നഗരസഭാ പരിധിയിൽ അനധികൃതമായി വണ്ടിത്താവളം ഏ൪പ്പെടുത്തി ഫീസ് പിരിക്കുന്നത് ശിക്ഷാ൪ഹമാണെന്നും 12 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം  കേന്ദ്രത്തിലും സമീപത്തും അനധികൃതമായി പാ൪ക്കുചെയ്യുന്ന വാഹനങ്ങൾ നഗരസഭ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ നഗരസഭയുടെ  അനുമതിയോടെ കോടിമതയിൽ ലോറി, കണ്ടെയ്ന൪ എന്നിവക്കായി പാ൪ക്കിങ് കേന്ദ്രം  പ്രവ൪ത്തിക്കുന്നുണ്ട്. നഗരസഭയിലെ ചില കൗൺസില൪മാരുടെ ഒത്താശയോടെയാണ് മണിപ്പുഴയിലെ പാ൪ക്കിങ് കേന്ദ്രം പ്രവ൪ത്തിച്ചതെന്ന് ആരോപണമുണ്ട്.
റോഡിൻെറ വശങ്ങളിലും സമീപത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തും ട്രക്കുകളും കണ്ടെയ്ന൪ ലോറികളും പാ൪ക്കുചെയ്യുന്നതിനാണ് പണം ഈടാക്കിയിരുന്നത്. കഴിഞ്ഞദിവസം പ്രധാനപാതയോരത്ത് രാത്രി പാ൪ക്കുചെയ്ത ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.