ഭീഷണിപ്പെടുത്തി കവര്‍ച്ച: ഗുണ്ടാ നേതാവ് പിടിയില്‍

കളമശേരി: ഭീഷണിപ്പെടുത്തി കവ൪ച്ച നടത്തിയ വിവിധ കേസുകളിൽ പ്രതികളായ ഗുണ്ടാ നേതാവും കൂട്ടാളിയും പിടിയിൽ.
കൊച്ചുകടവന്ത്ര കോയിത്തറ കോളനിയിൽ മീനായികുളത്ത് വിനോദ് (36), ഇടുക്കി ചെറുതോണി കരയിൽ കലയത്തിനാൽ വീട്ടിൽ അരുൺ (21) എന്നിവരെയാണ് കളമശേരി എസ്.ഐമാരായ എ.ബി. ലത്തീഫ്, എൻ.എം. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇടപ്പള്ളി പോണേക്കരയിൽ പെരുമനത്താഴം റോഡിൽ തടത്തിൽ തോമസിൻെറ മകൻ ജിൽറ്റിൻെറ വീട്ടിൽ കയറി തോമസിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും വാഹനത്തിൻെറ താക്കോലും കൈക്കലാക്കി.
തുട൪ന്ന് നടത്തിയ തിരച്ചിലിൽ ഞായറാഴ്ച വൈകുന്നേരം കടവന്ത്രയിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
വിനോദ് എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പനങ്ങാട് സ്റ്റേഷൻ പരിധിയിൽ കുമ്പളത്ത് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ വിചാരണ തുടങ്ങാനിരിക്കേയാണ് കവ൪ച്ചക്കേസിൽ പെട്ടത്.
തട്ടിക്കൊണ്ടുപോകൽ, ഗുണ്ടാ ആക്രമണം, വെട്ടിപ്പരിക്കേൽപിക്കൽ, കവ൪ച്ച കേസുകളിൽ പ്രതിയാണ് ട്രാവൽസിൽ ഡ്രൈവറായി ജോലി നോക്കുന്ന അരുൺ. പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.