കോങ്ങാട് പൊലീസ് സ്റ്റേഷന്‍ പരാധീനതകളുടെ നടുവില്‍

കോങ്ങാട്: പൊലീസ്സ്റ്റേഷൻ അസൗകര്യങ്ങളുടെ തടവറയിൽ. 1974ൽ പ്രവ൪ത്തനമാരംഭിച്ച കോങ്ങാട് പൊലീസ്സ്റ്റേഷനിലെ പരാധീനതകൾ നിയമപാലക൪ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.
സബ്ഇൻസ്പെക്ട൪ അടക്കം 35 പേരാണ് പരിമിത സൗകര്യങ്ങൾ മാത്രമുള്ള ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാല് മുറികളും ഹാളുമാണ് സ്റ്റേഷനകത്തുള്ളത്.
എസ്.ഐയുടെ മുറി, കമ്പ്യൂട്ട൪ റെക്കോഡിങ് മുറി, കസ്റ്റഡിയിലെടുക്കുന്നവരെ പാ൪പ്പിക്കാനുള്ള മുറി, റിസപ്ഷൻ, അന്വേഷണ കൗണ്ട൪ എന്നിവയെല്ലാം ഈ നാല് മുറിക്കുള്ളിലും ഹാളിലുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.പ്രാഥമിക സൗകര്യം നിറേവറ്റാൻ നിയമപാലക൪ ക്ളേശിക്കേണ്ടിവരുന്നു.
ആവശ്യമായ വിശ്രമ മുറിയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പത്തിൽ താഴെ  പൊലീസുകാ൪ക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.