മാലിന്യ നിര്‍മാര്‍ജനത്തൊഴിലാളികളുടെ പ്രശ്നം; ആമിര്‍ഖാന്‍ പ്രധാനമന്ത്രിയെ കണ്ടു

ന്യൂദൽഹി: രാജ്യത്തെ മാലിന്യ നി൪മാ൪ജനത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താനായി ബോളിവുഡ് നടൻ ആമി൪ഖാൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെയും കേന്ദ്രസാമൂഹികക്ഷേമ മന്ത്രി മുകുൾ വാസ്നികിനെയും സന്ദ൪ശിച്ചു. മുൻഗണനക്കനുസരിച്ച് വിഷയം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന് ആമി൪ഖാൻ പറഞ്ഞു. തോട്ടിപ്പണി രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും താൻ  പ്രധാനമന്ത്രിയോടാവശ്യപ്പെട്ടെന്നും വിഷയം പരിഗണിക്കുമെന്നുറപ്പുനൽകിയ പ്രധാനമന്ത്രി സാമൂഹികക്ഷേമവകുപ്പിൻെറ ചുമതലയുള്ള മുകുൾ വാസ്നികിനടുത്തേക്കും തന്നെ അയക്കുകയായിരുന്നെന്നും ആമി൪ഖാൻ പറഞ്ഞു. ആമി൪ഖാൻ അവതരിപ്പിക്കുന്ന സത്യമേവജയതേ എന്ന പരിപാടി നിരവധി സാമൂഹികപ്രശ്നങ്ങൾ ച൪ച്ചചെയ്യുന്നു.   മാലിന്യനി൪മാ൪ജനത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പറയാൻ താൻ പ്രധാനമന്ത്രിയെ കാണാമെന്ന് ജൂലൈ എട്ടിലെ എപ്പിസോഡിൽ ആമി൪ഖാൻ ഉറപ്പുനൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.