Posted On
date_range Updated On
date_range ഇമാം നമസ്കാരത്തിനിടെ മരിച്ചു
യാംബു: നമസ്കാരത്തിന് നേതൃത്വം നൽകിയിരുന്ന സ്വദേശി നമസ്കാരത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മദീന സ്വദേശി ശരീഫാണ് മരണപ്പെട്ടത്. യാംബു കമേഴ്സ്യൽ സെൻററിനകത്തെ പള്ളിയിൽ മഗ്രിബ് നമസ്കാരത്തിലാണ് സംഭവം.
സുജൂദിൽനിന്നു ഇമാം ഉയരാത്തതിനെ തുട൪ന്ന് പിന്നിലുള്ളവ൪ ഉണ൪ത്താൻ ശ്രമിച്ചിരുന്നു. ശരീഫ് ഹൃദ്രോഗിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. മദീനയിൽനിന്ന് കുടുംബസമേതം ഒഴിവുദിനം ചെലവഴിക്കാൻ യാംബുവിലത്തെിയതായിരുന്നു നാൽപതുകാരനായ ശരീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.