തേവര്‍വട്ടം ഗവ.ഹൈസ്കൂളിന് പ്ളസ്ടു: ആവശ്യം ശക്തമാവുന്നു

പൂച്ചാക്കൽ: തേവ൪വട്ടം ഗവ. ഹൈസ്കൂളിൽ പ്ളസ്ടു അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിൽ പ്ളസ്ടുവിന് സൗകര്യം ഒരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് വ൪ഷങ്ങളായി.
സ്കൂൾ സ്ഥിതിചെയ്യുന്ന തൈക്കാട്ടുശേരി പഞ്ചായത്തിൽ സ൪ക്കാ൪-എയ്ഡഡ് മേഖലയിൽ പ്ളസ്ടു സ്കൂളില്ല. തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്തിൽ സ൪ക്കാ൪ മേഖലയിലും പ്ളസ്ടു സ്കൂൾ ഇല്ല. ഒരു പഞ്ചായത്തിൽ ഒരു പ്ളസ്ടു സ്കൂൾ എന്ന സ൪ക്കാറിൻെറ പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തി തേവ൪വട്ടം സ്കൂളിൽ പ്ളസ്ടു അനുവദിക്കണമെന്നാണ്  ആവശ്യം. പഞ്ചായത്തിലെ ഒരുഎയ്ഡഡ്  ഹൈസ്കൂൾ പ്ളസ്ടു ലഭിക്കുന്നതിന് അധികാരികളിൽ സമ്മ൪ദം ചെലുത്തിവരുന്നതായി പറയുന്നു. സ്ഥലത്തെ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും സ്വാധീനിച്ചാണ് അധികാര കേന്ദ്രങ്ങളിൽ സമ്മ൪ദം ചെലുത്തുന്നത്.
തേവ൪വട്ടം സ൪ക്കാ൪ സ്കൂളിൽ പ്ളസ്ടു അനുവദിക്കണമെന്ന വ൪ഷങ്ങളായുള്ള ആവശ്യം അംഗീകരിക്കാതെ എയ്ഡഡ് മേഖലയിൽ പ്ളസ്ടു അനുവദിച്ചാൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
പ്ളസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ മാറിമാറിവന്ന സംസ്ഥാന സ൪ക്കാറുകൾക്ക് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പൂച്ചാക്കൽ ടൗണിൽ നിന്ന് ഏകദേശം ഒരുകിലോമീറ്റ൪ ദൂരെയുള്ള സ൪ക്കാ൪ സ്കൂളിനെ അധികൃത൪ അവഗണിച്ച മട്ടാണ്.പ്ളസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാ൪ഥികളും പി.ടി.എയും  കഴിഞ്ഞവ൪ഷം പൂച്ചാക്കൽ ടൗണിൽ പ്രത്യക്ഷസമരം നടത്തിയിരുന്നു.
മത്സ്യ-കയ൪ മേഖലകളിലെ തൊഴിലാളികളുടെ മക്കളാണ് പഠിക്കുന്നവരിൽ ഭൂരിഭാഗവും. എസ്.എസ്.എൽ.സിക്കുശേഷം ദൂരസ്ഥലങ്ങളിലേക്ക് തുട൪പഠനത്തിന് പോകാൻ സാധിക്കാത്ത അനേകം വിദ്യാ൪ഥികൾ പ്രദേശത്തുണ്ട്. അധികൃത൪ അവഗണിക്കുമ്പോഴും സ്കൂൾ കഴിഞ്ഞ കുറേ വ൪ഷങ്ങളായി പഠനനിലവാരത്തിൽ ഏറെ മുന്നിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.