മുരളീധരനെ പങ്കെടുപ്പിച്ച് പരിപാടി: മണ്ഡലം പ്രസിഡന്‍റ് പുറത്ത്

കുന്നംകുളം: സംഘടനാ നേതൃ നി൪ദേശം ലംഘിച്ച്  കെ.പി.സി.സി മുൻ പ്രസിഡൻറിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡൻറിനെ പുറത്താക്കി. ജനശ്രദ്ധയാക൪ഷിക്കുന്ന സാംസ്കാരിക പരിപാടികൾ നടത്തുന്നതിലുള്ള പാ൪ലമെൻററി കമ്മിറ്റി പ്രസിഡൻറിൻെറ അസഹിഷ്ണുതയാണ് നടപടിക്ക് കാരണമെന്ന് മണ്ഡലം പ്രസിഡൻറ് കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റി കെ.പി.സി.സി മുൻ പ്രസിഡൻറ് കെ. മുരളീധരൻ എം.എൽ.എയെ പങ്കെടുപ്പിച്ച് ശനിയാഴ്ച വൈകീട്ട് പ്രതിഭാ സംഗമം സംഘടിപ്പിച്ചിരുന്നു. എന്നാൽ, ആലത്തൂ൪ പാ൪ലമെൻററി കമ്മിറ്റി നി൪ദേശം ലംഘിച്ച് പരിപാടി നടത്തുമെന്ന് കാണിച്ച് മണ്ഡലം പ്രസിഡൻറ് എം.ബി. സൂരജിനെ പുറത്താക്കിയതായി പാ൪ലമെൻറ് കമ്മിറ്റി പ്രസിഡൻറ് ബിജോയ് ബാബു പ്രഖ്യാപിച്ചു.
കേരളത്തിൻെറ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി സാറാ ഹേമവതിയുടെ സാന്നിധ്യത്തിൽ ചേ൪ന്ന യൂത്ത് കോൺഗ്രസ് ആലത്തൂ൪ പാ൪ലമെൻററി കമ്മിറ്റി തീരുമാനം ലംഘിച്ചതിന് മണ്ഡലം പ്രസിഡൻറ് സൂരജിനെ പുറത്താക്കിയതെന്നാണ് വിശദീകരണം.  എന്നാൽ, ബിജോയ് ബാബുവിന് സ്വന്തം അധികാര പരിധി മനസ്സിലായിട്ടില്ളെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സൂരജ് പറഞ്ഞു.
പ്രതിഭാസംഗമത്തിൽ കുന്നംകുളത്തുകാരനായ ആലത്തൂ൪ പാ൪ലമെൻററി മണ്ഡലം പ്രസിഡൻറ് ബിജോയ്ബാബുവിനെ തഴഞ്ഞ് തൃശൂ൪ പാ൪ലമെൻററി കമ്മിറ്റി പ്രസിഡൻറിനെ ഉൾപ്പെടുത്തിയതിൽ അമ൪ഷമുയ൪ന്നിരുന്നു.
ഇതുസംബന്ധിച്ച പ്രശ്നങ്ങളാണ് പുറത്താക്കലിന് കാരണം.  കെ.പി.സി.സി മുൻ പ്രസിഡൻറിനെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചൻെറ പേരിൽ മണ്ഡലം പ്രസിഡൻറിനെ പുറത്താക്കിയ പ്രശ്നത്തിൽ കെ. മുരളീധരൻ സംസ്ഥാന യൂത്ത് കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടതായി അറിയുന്നു. ഇത് വരും ദിവസങ്ങളിൽ കുന്നംകുളത്തെ യൂത്ത് കോൺഗ്രസിൽ പ്രതിഷേധത്തിന് കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.