അക്ഷയ ഒറ്റത്തവണ പദ്ധതി നിലവിലില്ളെന്ന് ബാങ്കുകള്‍; സൗകര്യം ഒരുക്കാമെന്ന് ഡയറക്ടര്‍

മലപ്പുറം: കടക്കെണിയിലായ അക്ഷയ സംരംഭക൪ക്ക്  ഒറ്റത്തവണ തീ൪പ്പാക്കൽ പദ്ധതി നിലവിലില്ളെന്ന് ബാങ്കുകൾ. പദ്ധതി 2011 മാ൪ച്ചിൽ അവസാനിച്ചതാണെന്നാണ് ബാങ്ക് അധികൃത൪ പറയുന്നത്. നിയമസഭയിൽ ഇതുസംബന്ധിച്ച് പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ മറുപടിയിൽ ഒറ്റത്തവണ തീ൪പ്പാക്കൽ പദ്ധതി നിലവിലുണ്ടെന്നായിരുന്നു വ്യക്തമാക്കിയത്. പദ്ധതി കാലാവധി നേരത്തെ അവസാനിച്ചതാണെന്നും പുതുക്കാനുള്ള നി൪ദേശം ലഭിച്ചിട്ടില്ളെന്നും സൗത് മലബാ൪ ഗ്രാമീണ ബാങ്ക് അധികൃത൪ അറിയിച്ചു. പദ്ധതി നിലവിലില്ളെന്ന് വിവിധ എസ്.ബി.ടി ബ്രാഞ്ചുകളും വ്യക്തമാക്കി. ജൂലൈ അഞ്ചിനാണ് നിയമസഭയിൽ ചോദ്യത്തിന് മന്ത്രി മറുപടി നൽകിയത്. പദ്ധതി നിലവിലില്ളെന്ന് അന്ന് തന്നെ അക്ഷയ എൻറ൪പ്രണേഴ്സ് ഫോറം വ്യക്തമാക്കിയിരുന്നു. എന്നാൽ, മന്ത്രിക്ക് മറുപടി തയാറാക്കി നൽകിയ അക്ഷയ അധികൃത൪ പദ്ധതി നിലവിലുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് അക്ഷയ സംരംഭക൪ നിഷേധിച്ചതോടെ മന്ത്രിയുടെ മറുപടി വിവാദമായി. ഒറ്റത്തവണ തീ൪പ്പാക്കൽ പദ്ധതി പ്രകാരം വായ്പയുടെ പലിശയും പിഴപ്പലിശയും കുടിശ്ശികയായ മുതലിൻെറ 25ശതമാനവും ബാങ്ക് എഴുതിത്തള്ളും. ബാക്കി 75 ശതമാനം തുകയിൽ 37.5 ശതമാനം സംരംഭകനും അത്ര തന്നെ സ൪ക്കാറും വഹിക്കും. സംരംഭകൻ വിഹിതം അടച്ചെങ്കിൽ മാത്രമേ സ൪ക്കാ൪ വിഹിതം അടക്കുകയുള്ളൂ. 265 സംരംഭകരിൽ 99 പേ൪ മാത്രമാണ് ഈ അവസരം ഉപയോഗിച്ചത്. 166 പേ൪ തുക അടച്ചിട്ടില്ല.
ഇവരിൽ പല൪ക്കും ലക്ഷങ്ങളുടെ ബാധ്യതയുള്ളതിനാലാണ് ഒറ്റത്തവണ തീ൪പ്പാക്കൽ പദ്ധതി ഉപയോഗപ്പെടുത്താതെ പോയത്. എന്നാൽ, പദ്ധതിക്ക് ഇപ്പോഴും സാധുതയുണ്ടെന്ന് അക്ഷയ സംസ്ഥാന ഡയറക്ട൪ കോരത്ത് വി. മാത്യു പറഞ്ഞു. ഉപയോഗപ്പെടുത്താൻ ഏതെങ്കിലും സംരംഭകൻ തയാറായി വന്നാൽ  ബാങ്കുകളുമായി ബന്ധപ്പെട്ട് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.