പുതിയ കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ളക്സ് പദ്ധതികളില്‍ ആദ്യത്തേത് മലപ്പുറത്ത് -ആര്യാടന്‍

മലപ്പുറം:  തൻെറ ഭരണകാലത്തുതന്നെ മലപ്പുറം കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡിൻെറയും ഷോപ്പിങ് കോംപ്ളക്സിൻെയും പണി പൂ൪ത്തിയാക്കുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. മലപ്പുറത്ത് കൺസ്യൂമ൪ഫെഡിൻെറ റമദാൻ, ഓണം ജില്ലാ വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി ആരംഭിക്കുന്ന പദ്ധതികളിൽ ആദ്യത്തേത് മലപ്പുറത്തായിരിക്കും.
മന്ത്രിപ്പണി പോയാലും മലപ്പുറത്ത് കുന്നിടിച്ചുള്ള കെ.എസ്.ആ൪.ടി.സി ഷോപ്പിങ് കോംപ്ളക്സ് നി൪മാണം അനുവദിക്കില്ല. കുന്ന് നിലനി൪ത്തിയായിരിക്കും നി൪മാണം. നേരത്തെ താൻ ഗതാഗത വകുപ്പിൻെറ ചുമതലയേൽക്കുംമുമ്പ് പണമില്ളെന്ന് പറഞ്ഞ് ഉപേക്ഷിച്ച പദ്ധതിയാണ് മലപ്പുറത്തെ കെ.എസ്.ആ൪.ടി.സി ബസ് ടെ൪മിനൽ നി൪മാണം. അന്ന് ടെൻഡ൪ ചെയ്തെങ്കിലും കരാ൪ വെച്ചില്ല.
പി. ഉബൈദുല്ല എം.എൽ.എ തന്നെ വന്ന് കണ്ടപ്പോൾ ഉപേക്ഷിച്ച പദ്ധതിയുടെ ഫയൽ വിളിപ്പിച്ച് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
 ഷോപ്പിങ് കോംപ്ളക്സ് പണിയുമ്പോൾ നിലവിൽ 90 ബസ് നി൪ത്തിയിടുന്ന സ്ഥാനത്ത് 40 ബസുകളേ കയറ്റാനാവൂ. റോഡിലെ തിരക്ക് ഒഴിവാക്കുന്ന രൂപത്തിലായിരിക്കും ബസ്സ്റ്റാൻഡ് നവീകരണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.