വികസനം പിടിച്ചുവാങ്ങാന്‍ തദ്ദേശ സ്ഥാപന ഭരണസാരഥികള്‍ ശ്രമിക്കണം -കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ സ്ഥാപന ഭരണസാരഥികൾ സ്വന്തം നാട്ടിലേക്ക് വികസനം പിടിച്ചുവാങ്ങാൻ ശ്രമിക്കണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
ജില്ലയിൽ  മുസ്ലിം ലീഗിൻെറ നേതൃത്വത്തിലുള്ള ത്രിതല പഞ്ചായത്ത് ഭരണസാരഥികൾക്കും പാ൪ട്ടി ഭാരവാഹികൾക്കുമായി മലപ്പുറത്ത് നടത്തിയ പ്രത്യേകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സംരക്ഷിച്ചും അടിത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും വിധവുമുള്ള വികസനത്തിനാണ് പ്രാദേശിക തലത്തിൽ മുൻതൂക്കം നൽകേണ്ടത്. വികസനത്തിൻെറ പേരിൽ നാട്ടിൻപുറങ്ങളിലെ നെൽപ്പാടങ്ങളും തണ്ണീ൪ത്തടങ്ങളും ഇല്ലാതാക്കാൻ പാടില്ല. ഉൽപാദനമേഖലക്കും കൃഷിക്കും കൂടുതൽ പ്രാമുഖ്യം നൽകണം. ജനപ്രതിനിധികളുടെ ഉത്തരവാദിത്തം ജനങ്ങളോടായിരിക്കണം. രാഷ്ട്രീയ പാ൪ട്ടികൾ നിലനിൽക്കേണ്ടതും പൊതുജനങ്ങൾക്ക് വേണ്ടിയായിരിക്കണം.
പൊതുവെ ജില്ലയിൽ  വികസന സംസ്കാരം രൂപപ്പെട്ടുവന്നിട്ടുണ്ട്. അത് വ൪ധിപ്പിക്കാനും മത്സരത്തിലൂടെ ത്രിതല പഞ്ചായത്തുകളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവ൪ത്തിപ്പിക്കാനുമാണ് മികച്ച  പ്രകടനം കാഴ്ച വെക്കുന്ന ഭരണസാരഥികൾക്ക് അവാ൪ഡ് നൽകാൻ ലീഗ് തീരുമാനിച്ചത്. ഈ മാതൃക മറ്റ് രാഷ്ട്രീയ പാ൪ട്ടികളും അനുകരിക്കണം. അഞ്ച് വ൪ഷം ഒന്നും ചെയ്യാതെ ഇറങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാക്കാതെ ഭരണത്തിലിരിക്കുന്ന കാലം സ്വന്തം നാടിന് വികസനമത്തെിക്കാൻ കൂടുതൽ അവസരമൊരുക്കുകയാണ് ഇത്തരം അവാ൪ഡ് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഫണ്ട് ലഭ്യതയുടെ കുറവടക്കം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും അതിനെ മറികടന്ന് കാര്യങ്ങൾ നേടിയെടുക്കാനുളള ആ൪ജവം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച ത്രിതല പഞ്ചായത്തുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അവാ൪ഡ് നൽകി. മന്ത്രി പി.കെ. അബ്ദുറബ്ബ്, സംസ്ഥാന ഭാരവാഹികളായ കെ. കുട്ടി അഹമ്മദ് കുട്ടി, പി.എം.എ. സലാം, ടി.പി.എം. സാഹി൪, കെ. മുഹമ്മദുണ്ണി ഹാജി എം.എൽ.എ, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം,  അരിമ്പ്ര മുഹമ്മദ്, സലീം കുരുവമ്പലം തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.