പൊലീസിനെ ആക്രമിച്ച കേസില്‍ പെരിയാട്ടടുക്കം റിയാസിന് കഠിനതടവ്

കാസ൪കോട്: പൊലീസിനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പെരിയാട്ടടുക്കം റിയാസിനെ (26) നാലുവ൪ഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ചു. ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചതിന് മൂന്നുവ൪ഷം കഠിനതടവും 2000 രൂപ പിഴയും ഒൗദ്യോഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തിയതിന് ഒരുവ൪ഷം കഠിന തടവിനുമാണ് കാസ൪കോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി സി.ബാലൻ ശിക്ഷിച്ചത്.
ശിക്ഷ ഒന്നിച്ച് മൂന്ന് വ൪ഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പിഴ അടച്ചില്ലങ്കെിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
2010 ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂ൪ സെൻട്രൽ ജയിലിൽ നിന്ന് തടവു ചാടിയ റിയാസിനെ പിടികൂടാനത്തെിയപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്. റിയാസ് കാസ൪കോട് നെല്ലിക്കുന്നിലുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ കാസ൪കോട് ഡി.വൈ.എസ്. പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഫോ൪ട്ട് റോഡിൽവെച്ച് പിടികൂടുന്നതിനിടയിലാണ് പൊലീസിനെ റിയാസ് ആക്രമിച്ചത്. സംഭവത്തിൽ ഒരു സിവിൽ പൊലീസ് ഓഫിസ൪ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.