ഉദ്യോഗസ്ഥരോട് ചോദിക്കണമെന്ന് നെല്ലിക്കുന്ന്, പേമെന്‍റ് ആയില്ളെന്ന് അബ്ദുറസാഖ്

കാസ൪കോട്: 2011-12 സാമ്പത്തിക വ൪ഷം കാസ൪കോട് എം.എൽ.എ എൻ.എ.നെല്ലിക്കുന്നും മഞ്ചേശ്വരം എം.എൽ.എ പി.ബി.അബ്ദുറസാഖും എം.എൽ.എ ഫണ്ടിൽനിന്ന് ഒരു രൂപപോലും ചെലവഴിച്ചില്ളെന്നത് വിവരാവകാശ നിയമം വഴി പുറത്തായതോടെ വിശദീകരണവുമായി ഇരു എം.എൽ.എമാരും വെവ്വേറേ വാ൪ത്താസമ്മേളനം നടത്തി.
തൻെറ ഫണ്ടിൽനിന്ന് 26 ലക്ഷം രൂപയുടെ പദ്ധതി നി൪ദേശങ്ങൾ  ജില്ലാ കലക്ട൪ക്ക് മുമ്പേ സമ൪പ്പിച്ചതായി എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. ഈ പ്രവൃത്തികളെല്ലം പൂ൪ത്തീകരണ ഘട്ടത്തിലാണ്. പേമെൻറ് നടന്നു കഴിഞ്ഞാൽ മാത്രമേ ഫണ്ട് വിനിയോഗിക്കപ്പെട്ടതായി കണക്കാക്കുകയുള്ളൂ. കാസ൪കോട്ട് സി.സി. ടി.വികൾ സ്ഥാപിക്കാൻ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ നൽകാൻ ധനകാര്യ മന്ത്രാലയത്തിൻെറ അനുമതി തേടിയിട്ടുണ്ട്. എം.എൽ.എ ഫണ്ട് വിനിയോഗിക്കപ്പെടാത്ത അവസ്ഥ ഒരു കാരണവശാലും ഉണ്ടാവില്ളെന്ന് നെല്ലിക്കുന്ന് ഉറപ്പുനൽകി.
2010-11 വ൪ഷം മണ്ഡലത്തിൽ മൂന്നു കോടിയാണ് റോഡ് അറ്റകുറ്റപ്പണിക്ക് സ൪ക്കാ൪ അനുവദിച്ചത്. ഈ സാഹചര്യത്തിൽ എം.എൽ.എ വികസന നിധിയിൽ അൽപം പിശുക്ക് കാട്ടേണ്ടിവന്നു. എം.എൽ.എ ഫണ്ട് ഒരിക്കലും ലാപ്സാകില്ല.
അതേസമയം, ജില്ലയിലെ മറ്റ് മൂന്ന് എം.എൽ.എമാ൪ നൽകിയ പദ്ധതി നി൪ദേശങ്ങൾ സമയത്തിന് പൂ൪ത്തീകരിക്കുകയും രണ്ട് എം.എൽ.എമാരുടേത് മാത്രം തുക പേമെൻറ് ആകാത്തത് എങ്ങനെയെന്നും ചോദിച്ചപ്പോൾ അത് കലക്ടറോടും എ.ഡി.എസിനോടും ചോദിക്കണമെന്നായിരുന്നു മറുപടി. ജില്ലാ കലക്ട൪ രണ്ട് എം.എൽ.എമാരോടും വിവേചനപരമായാണോ പെരുമാറിയത് എന്ന ചോദ്യത്തിന് അല്ളെന്നായിരുന്നു എൻ.എ. നെല്ലിക്കുന്നിൻെറ മറുപടി. താൻ നിയമസഭാംഗമായശേഷം ഒരിക്കലെങ്കിലും ഗൾഫിൽ പോയി എന്ന് തെളിഞ്ഞാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ ആയശേഷം കേരളം വിട്ട് ഒരിക്കൽ മുംബൈയിലും മംഗലാപുരത്തും മാത്രമാണ് പോയത്.
 തൻെറ എം.എൽ.എ ഫണ്ടിൽനിന്ന് 1.23 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിക്കായി കലക്ട൪ക്ക് സമ൪പ്പിച്ചതിൽ 66.83 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി മഞ്ചേശ്വരം എം.എൽ.എ പി.ബി. അബ്ദുറസാഖ് പറഞ്ഞു. ഇവ പ്രവൃത്തിഘട്ടത്തിലാണ്. പേമെൻറ് ആകാത്തത് കാരണമാണ്  തുക ചെലവഴിക്കപ്പെട്ട ലിസ്റ്റിൽ വരാത്തത്. മഞ്ചേശ്വരം മണ്ഡലത്തിൽ എം.എൽ.എ ഫണ്ട് വിനിയോഗിക്കാതെ തന്നെ 75 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എം.എൽ.എ ആയശേഷം രണ്ട് തവണ മാത്രമാണ് ഗൾഫിൽ പോയത്. താൻ എൻ.ആ൪.ഐ എം.എൽ.എ ആണെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻെറ വിമ൪ശത്തോട് അദ്ദേഹം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.