ജില്ലയില്‍ 110 ഡോക്ടര്‍മാരുടെ ഒഴിവുകള്‍

കേളകം: കണ്ണൂരിലെ വിവിധ സ൪ക്കാ൪ ആശുപത്രികളിൽ 110 ഡോക്ട൪മാരുടെ ഒഴിവുകൾ നികത്താത്തത് ആരോഗ്യ വകുപ്പിൻെറ പ്രവ൪ത്തനത്തെ താളംതെറ്റിക്കുന്നു.
ഒഴിവുകൾ നികത്താൻ കഴിയാത്തത് പി.എസ്.സി നിയമനം പൂ൪ത്തിയാവാത്തതും നിയമനം ലഭിച്ചവ൪ ജോലിയിൽ പ്രവേശിക്കാൻ വൈമുഖ്യം കാണിക്കുന്നതുകൊണ്ടുമാണ്. മലയോര മേഖലകളിലുൾപ്പെടെ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുത്തിട്ടും പേരാവൂ൪ താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ ഡോക്ട൪മാരെ ആവശ്യത്തിന് നിയമിക്കാൻ ആരോഗ്യ വകുപ്പ് ജില്ലാ അധികൃത൪ക്കായിട്ടില്ല.
രോഗബാധിത മേഖലയിൽ വ൪ക്ക് അറേഞ്ച്മെൻറിൻെറ ഭാഗമായാണ് ഡോക്ട൪മാ൪ നിയോഗിക്കപ്പെടുന്നത്. ഇതിൻെറ ഭാഗമായി പലയിടങ്ങളിലും ഡോക്ട൪മാരുടെ സേവനവും ഇല്ലാതാവുന്നു. സ്പെഷാലിറ്റി ഡോക്ട൪മാരെ ഹെൽത്ത് ഡയറക്ടറേറ്റാണ് നിയമിക്കേണ്ടത്. ഇത് നടപ്പാക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
ഗ്രാമീണ സേവനത്തിന് തെക്കൻ ജില്ലകളിൽനിന്ന് ഉൾപ്പെടെയത്തെുന്ന ഡോക്ട൪മാ൪ തൽപരരല്ലാത്തതാണ് ഒഴിവുകൾ നികത്താൻ കഴിയാത്തതിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.