മാതാപിതാക്കളുടെ ചേതനയറ്റ ശരീരങ്ങള്‍ക്ക് മുന്നില്‍ പകച്ച് അപര്‍ണയും അനന്യയും

മട്ടന്നൂ൪: മാതാപിതാക്കളുടെ ചേതനയറ്റ ശരീരങ്ങൾക്കുമുന്നിൽ വിറങ്ങലിച്ചു നിന്ന കുട്ടികൾ നാടിൻെറ വേദനയായി . നെഞ്ചകം വിതുമ്പുന്ന കാഴ്ചകണ്ട് പകച്ചുപോയ കുഞ്ഞുസഹോദരിമാരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഓരോരുത്തരും വിങ്ങിപ്പൊട്ടുകയായിരുന്നു.
ഇന്നലെ നായാട്ടുപാറയിൽ മരിച്ച നിലയിൽ കാണപ്പെട്ട വിമുക്തഭടൻ മധുസൂദനൻെറയും ബിന്ദുവിൻെറയും മക്കളായ അപ൪ണയും അനന്യയുമാണ് ബന്ധുക്കൾക്കും നാട്ടുകാ൪ക്കും കരളലിയിക്കുന്ന വേദനയായത്. എട്ടിലും രണ്ടിലും പഠിക്കുന്ന അപ൪ണയും അനന്യയും ഇന്നലെ ഉറക്കമുണ൪ന്നത് ദുരന്തകാഴ്ചയോടെയായിരുന്നു. എന്നും വിളിച്ചുണ൪ത്താറുള്ള അച്ഛനെയും അമ്മയെയും കാണാതെ വന്നതിനാൽ അൽപം വൈകിയാണ് ഇവ൪ ഉണ൪ന്നത്. ഇത്രയും നേരമായിട്ടും അച്ഛനമ്മമാ൪ ഉറങ്ങി എണീറ്റില്ളെന്ന ധാരണയിലായിരുന്നു മൂത്തമകൾ അപ൪ണ തൊട്ടടുത്ത മുറിയിലത്തെിയത്. എന്നാൽ, രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെയാണ് കാണാനായത്. നിലവിളിയോടെ അമ്മയെ തിരക്കിയെങ്കിലും കണ്ടത്തെിയില്ല. താഴെയുള്ള അടച്ചിട്ട മുറി തുറക്കാതെ വന്നപ്പോഴാണ് വിങ്ങുന്ന മനസ്സുമായി അവൾ അമ്മാവനെ ഫോൺ വിളിച്ചത്.
ദുരന്തവാ൪ത്ത നാടറിയാൻ പിന്നീട് അധിക സമയം വേണ്ടിവന്നില്ല. ആളുകൾ ഒഴുകിയത്തെും മുമ്പെ നി൪ത്താതെ കരയുകയായിരുന്ന രണ്ടുപേരെയും ബന്ധുക്കൾ അടുത്ത വീട്ടിലേക്ക് കൊണ്ടുപോയി. തള൪ന്നിരുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ ആ൪ക്കും കഴിയുമായിരുന്നില്ല. ദുരന്തത്തിൻെറ നടുക്കവും മക്കളുടെ ഒറ്റപ്പെടലും ഒരു ഗ്രാമത്തിന് തീരാവേദനയാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.