സഹോദരങ്ങളെ തട്ടിയെടുത്ത രോഗത്തോട് മാധവനും പൊരുതുന്നു

പാപ്പിനിശ്ശേരി: കാരുണ്യത്തിൻെറ കരങ്ങൾ തനിക്കു ചുറ്റുമുണ്ടെന്ന കരുത്തിലാണ് കോഴിക്കോട് ‘മിംസ്’ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പ്രവേശിച്ച ഇ. മാധവൻ (40) കഴിയുന്നത്. രണ്ട് സഹോദരങ്ങളെ തട്ടിയെടുത്ത രോഗത്തോടാണ് മാധവനും പോരാടുന്നത്. നാലു വ൪ഷമായി വൃക്കരോഗം പിടിപെട്ട് മാധവൻ ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രണ്ട് വൃക്കകളും തകരാറായതിനാൽ ഉടൻ വൃക്ക മാറ്റിവെക്കണമെന്നായിരുന്നു ഡോക്ട൪മാരുടെ നി൪ദേശം.
മാധവൻെറ ഭാര്യ ഷൈമയുടെ വൃക്ക അനുയോജ്യമായതിനാൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കോഴിക്കോട് ‘മിംസ്’ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂന്ന് ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയക്ക് പണം കണ്ടത്തൊനാകാതെ വിഷമിക്കുകയാണ് ഈ സാധാരണ കുടുംബം. തുക സ്വരൂപിക്കാൻ നാട്ടുകാ൪ മാധവൻ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
ചെറുകുന്നിലെ പരേതനായ ഇടച്ചേരിയൻ അമ്പാടിയുടെയും ഇരുമ്പത്തിരിയൽ പാഞ്ചാലിയുടെയും അഞ്ച് മക്കളിൽ ഇളയവനാണ് മാധവൻ. വൃക്കരോഗം ബാധിച്ച് തൻെറ രണ്ട് സഹോദരങ്ങൾ മരിച്ചതിൻെറ നടുക്കവും കടബാധ്യതയും മാറുന്നതിനു മുമ്പാണ് മാധവനും അസുഖം പിടിപെടുന്നത്. സഹോദരങ്ങളായ ഇ. ബാബു, ഇ. നന്ദിനി എന്നിവ൪ ഏതാനും വ൪ഷങ്ങൾക്കു മുമ്പാണ് വൃക്കരോഗം ബാധിച്ച് മരിച്ചത്. വിവിധ ബാങ്കുകളിൽ വലിയ തുകയുടെ കടബാധ്യത ഈ കുടുംബത്തിനുണ്ട്.
തയ്യൽ തൊഴിലാളിയാണ് മാധവൻ. സ്കൂൾ വിദ്യാ൪ഥികളായ അഭിനവ്, ആദിത്യൻ എന്നിവ൪ മക്കളാണ്. ഭാര്യ: ഷൈമ പാപ്പിനിശ്ശേരി തുരുത്തി സ്വദേശിനിയാണ്.
 കുടുംബത്തിൻെറ ദയനീയാവസ്ഥ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ മാധവൻ പങ്കെടുത്തിരുന്നു. പലതവണ കലക്ടറേറ്റിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.
മാധവൻെറ ഭാര്യ ഷൈമയുടെ പേരിൽ പാപ്പിനിശ്ശേരി എസ്.ബി.ടിയിൽ A/C No. 57025580988 അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.