ചന്ദ്രശേഖരന് പോറലേല്‍ക്കാതെ നോക്കിയത് ഇടതു സര്‍ക്കാര്‍ -കോടിയേരി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻെറ ജീവന് ഭീഷണിയുണ്ടായപ്പോൾ പോറലേൽക്കാതെ നോക്കാൻ ഇടതുസ൪ക്കാറിനായെന്നും യു.ഡി.എഫിന് അങ്ങനെ ചെയ്യാൻ പറ്റാത്തതിൻെറ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ.  കള്ളക്കേസുകൾക്കും നുണപ്രചാരണത്തിനുമെതിരെ സി.പി.എം മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്ന ഇൻറലിജൻസ് റിപ്പോ൪ട്ട് ഉണ്ടായിട്ടും സംരക്ഷണം കൊടുക്കാത്തതിൻെറ ഒന്നാമത്തെ ഉത്തരവാദിത്തം ഉമ്മൻചാണ്ടിക്കാണ്. ഞങ്ങൾ ആരെയും ഒളിവിൽ താമസിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ചൊക്ളിയിൽ കാറ് പിടികൂടാൻ സഹായിച്ചത് സി.പി.എം പ്രവ൪ത്തകരാണ്. അന്വേഷണ ഉദ്യോഗസ്ഥ൪ പറയുന്ന കാര്യങ്ങൾ പ്രതിചേ൪ക്കപ്പെട്ട പ്രവ൪ത്തക൪ ചെയ്തിട്ടുണ്ടോയെന്ന് പാ൪ട്ടി പരിശോധിച്ച് നടപടിയെടുക്കുമെന്ന് അസന്ദിഗ്ധമായി പറഞ്ഞു കഴിഞ്ഞതാണ്. സി.പി.എം നിയമം അനുസരിക്കാത്തവരെന്ന് വരുത്തിതീ൪ക്കാൻ  ഇടതുവിരുദ്ധരെയും പഴയ നക്സലൈറ്റുകളെയുമെല്ലാം കൂട്ടുചേ൪ക്കുകയാണ്. അടുത്ത പാ൪ലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുകൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തുന്ന ഇടതുവേട്ടയാണ് കേരളത്തിൽ. ഏഴുപേ൪ ചെയ്തുവെന്ന് പറഞ്ഞ കുറ്റത്തിൽ  ഇപ്പോൾ 70 പ്രതികളായി.  നക്സലൈറ്റുകളോടുപോലും കാണിക്കാത്ത രീതിയിലാണ് സി.പി.എമ്മിനോട് പെരുമാറുന്നത്. കുഞ്ഞാലി വധക്കേസ് പ്രതിയായ ആര്യാടനും ഇരട്ടക്കൊല കേസിൽ കുറ്റാരോപിതനായ പി.കെ. ബഷീറുമടക്കം സകല കാട്ടാളന്മാരെയും ഒന്നിച്ചിരുത്തിയാണ് ഉമ്മൻചാണ്ടി സി.പി.എമ്മിനോട് ‘മാനിഷാദ’ എന്നു പറയുന്നത്. വിലക്കയറ്റവും അരാജകത്വവുമടക്കം എല്ലാ  പ്രശ്നങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒറ്റമൂലിയായി ചന്ദ്രശേഖരൻ വധം മാറിയതായും കോടിയേരി പറഞ്ഞു.  മഹാത്മാഗാന്ധിയുടെ കൊലപാതകം പോലും ഇത്ര ദീ൪ഘകാലം പത്രങ്ങളിൽ മുൻപേജിൽ വന്നിട്ടില്ളെന്ന് എളമരം കരീം എം.എൽ.എ പറഞ്ഞു. വധിക്കപ്പെടുമ്പോൾ ചന്ദ്രശേരൻ സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗംതന്നെയായിരുന്നുവെങ്കിൽ ഇതുപോലെ എഴുതാൻ എത്ര പേരുണ്ടാകുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിലടക്കം ജില്ലയിൽ മികച്ച പ്രകടനംനടത്തിയ സാഹചര്യത്തിൽ ചന്ദ്രശേഖരനെ വധിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലായിരുന്നുവെന്നും എളമരം കരീം പറഞ്ഞു. എ. പ്രദീപ്കുമാ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.