മാനന്തവാടി: സ്പെയ൪ പാ൪ട്സ് ക്ഷാമം രൂക്ഷമായതോടെ കെ.എസ്.ആ൪.ടി.സി മാനന്തവാടി ഗാരേജിൽ ട്രിപ് മുടങ്ങുന്നത് പതിവാകുന്നു. ഗ്രാമീണ മേഖലകളിൽ യാത്രാപ്രശ്നം രൂക്ഷമായി. 74 സ൪വീസുകളിൽ 13ഓളം ദിനംപ്രതി റദ്ദാവുന്നുണ്ട്. എൻജിൻ, ഗിയ൪ബോക്സ്, ഡീസൽ പമ്പ് തകരാറുകൾ ടയ ക്ഷാമം എന്നിവമൂലമാണ് ട്രിപുകൾ മുടങ്ങുന്നത്. ടയ൪ ക്ഷാമംമൂലം അഞ്ച് ബസുകൾ കട്ടപ്പുറത്തായിട്ട് ഒരുമാസത്തിലധികമായി.
തിരുനെല്ലി-6.10, പുൽപള്ളി-6.40, 7.10, വാളാട്-6.30, വരയാൽ-7.30, കരിമ്പിൽ-7.50 എന്നീ ഗ്രാമീണ സ൪വീസുകൾ നി൪ത്തലാക്കിയത് ഈ പ്രദേശങ്ങളിൽ യാത്രാക്ളേശം രൂക്ഷമാക്കി. ഈ റൂട്ടുകളിലെല്ലാം വിദ്യാ൪ഥികൾക്ക് കൺസഷൻ കാ൪ഡുമുണ്ട്. മുമ്പ് തിരുവനന്തപുരത്തുനിന്ന് സെൻട്രൽ പ൪ച്ചേഴ്സ് വഴി ആലുവ, എടപ്പാൾ എന്നിവിടങ്ങളിൽനിന്നാണ് സ്പെയ൪ പാ൪ട്സുകൾ എത്തിച്ചിരുന്നത്. ഇപ്പോൾ തിരുവനന്തപുരത്തുനിന്ന് മാത്രമാണ് സ്പെയ൪ പാ൪ട്സുകൾ വിതരണം ചെയ്യുന്നത്. ആവശ്യമായ സ്പെയ൪ പാ൪ട്സുകൾക്ക് ആഴ്ചയിലും മാസത്തിലും റിപ്പോ൪ട്ട് നൽകിയിരുന്നു. ഇപ്പോൾ മാസത്തിലുള്ള റിപ്പോ൪ട്ടിങ് നടക്കുന്നില്ല.
മാനന്തവാടി ഗാരേജിന് ഏറ്റവുമധികം കലക്ഷൻ നേടിത്തരുന്ന കോഴിക്കോട് ടി.ടി സ൪വീസുകൾ പോലും മുടങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രണ്ട് ടി.ടി സ൪വീസുകൾ മുടങ്ങി. കാലപ്പഴക്കംചെന്ന ബസുകൾ ടി.ടിയായി ഓടിക്കുന്നതുമൂലം വഴിയിൽ കുടുങ്ങുന്ന സംഭവങ്ങളും പതിവാണ്. 15,000ത്തോളം രൂപ ഒരു ട്രിപ്പിൽ മാത്രം കോഴിക്കോട് ടി.ടിക്ക് വരുമാനം ലഭിക്കുന്നുണ്ട്.
കേരളത്തിൽ വരുമാനത്തിൻെറ കാര്യത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന മാനന്തവാടി ഡിപ്പോ ഇപ്പോൾ പിന്നാക്കം പോയി. അതിനിടെ, ലാഭകരമായ ചില റൂട്ടുകളിൽ സ്വകാര്യ ബസുകളെ സഹായിക്കുന്ന നടപടികൾ എടുക്കുന്നതായി ആക്ഷേപമുണ്ട്. കൽപറ്റ ഡിപ്പോയിലും സ്പെയ൪ പാ൪ട്സ് ക്ഷാമം രൂക്ഷമാണ്. ബത്തേരി ഡിപ്പോയിൽ പുതിയ ബസുകൾ ലഭിച്ചതിനാൽ തകരാറുകൾ അധികമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.