ടിപ്പര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സുൽത്താൻ ബത്തേരി: നി൪മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ദൗ൪ലഭ്യവും വിലക്കയറ്റവും ഒപ്പം ഗതാഗത മേഖലയിലെ നിയന്ത്രണങ്ങളും മൂലം പ്രതിസന്ധിയിലായ ടിപ്പ൪ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച സബ് കലക്ട൪ക്ക് നിവേദനം നൽകും. ശനിയാഴ്ച സൂചനാ പണിമുടക്ക് നടത്തും. അനുകൂലമായ നടപടി ഉണ്ടാവാത്തപക്ഷം അനിശ്ചിതകാല പണിമുടക്ക് തുടങ്ങും.
കരിങ്കൽ മേഖലയിലെ വില ഏകീകരണവുമായി ബന്ധപ്പെട്ട് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ തീരുമാനങ്ങൾ ലംഘിക്കപ്പെട്ടു. പി.കെ. മണികണ്ഠൻ (ഐ.എൻ.ടി.യു.സി), പി.യു. കുര്യാക്കോസ് (സി.ഐ.ടി.യു), എൻ.ആ൪. രാജേഷ് (ബി.എം.എസ്) പി.ജെ. പ്രസാദ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.