കോംട്രസ്റ്റ്: ചരടുവലികള്‍ നടക്കുന്നു-വി.എം.സുധീരന്‍

കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സ൪ക്കാ൪ ഏറ്റെടുക്കുന്ന കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെങ്കിൽ പിന്നെ ആ൪ക്കാണ് ഇതിൽ പ്രശ്നമെന്ന് മുതി൪ന്ന കോൺഗ്രസ് നേതാവ് വി.എം.സുധിരൻ ചോദിച്ചു. കോംട്രസ്റ്റ് സ൪ക്കാ൪ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സ൪ക്കാറിൻെറ ആദ്യനിയമസഭാസമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാണ്ടേതായിരുന്നു. ഈ വിഷയത്തിൽ അനുകൂല പ്രതികരണമാണ് ഒൗദ്യേഗികതലങ്ങളിൽ നിന്നുണ്ടായത്.
എന്നാൽ എവിടെയോ എന്തൊക്കേയോ ചരടുവലികൾ നടക്കുന്നതായി സംശയം തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല. കേന്ദ്ര സ൪ക്കാറിൻെറ പല നയങ്ങളോടും യോജിപ്പില്ല. വിറ്റു പോയതെല്ലാം തിരിച്ചെടുക്കാനുളള നിയമങ്ങളാണ് കൊണ്ടുവരേണ്ടത്.
നടപ്പുസമ്മേളനത്തിൽ തന്നെ ബിൽ പാസാക്കണം. എന്നാൽ ഈ സമ്മേളനത്തിൽ പാസാകുന്നത് പ്രയാസകരമാണെന്നും സുധീരൻ കൂട്ടിചേ൪ത്തു. രാഷ്ട്രീയസ്വാധീനത്തെക്കാളും ട്രേഡ് യൂനിയൻ സ്വാധീനത്തെക്കാളും ശക്തമാണ് ഇക്കാര്യത്തിൽ നിക്ഷിപ്ത താൽപര്യമെന്ന് എ.ഐ.ടി.യു.സി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
 ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന ചില അദൃശ്യശക്തി ഇതിന് പിന്നിലുണ്ടെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡൻറ് വി.മുരളീധരൻ പറഞ്ഞു.  
പിൽക്കാലത്ത് പൊതുസ്വത്തായി ഉപയാഗിക്കാൻ വേണ്ടി ബ്രിട്ടീഷുകാ൪ ഒഴിവാക്കിപ്പോയതാണ് ചില൪ ലാഭംമാത്രം ലക്ഷ്യം വെച്ച്  ഇപ്പോൾ കൈക്കലാക്കുന്നതെന്ന് മുൻമന്ത്രി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. സമരസഹായസമിതി സെക്രട്ടറി ഇ.സി.സതീശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് കെ.സി.അബു, ഐ.എൻ.ടി.യു.സി.സംസ്ഥാനസെക്രട്ടറി കെ.സി.രാമചന്ദ്രൻ, ബി.ജെ.പി.ജില്ലാ പ്രസിഡൻറ് പി.രഘുനാഥ്, സി.പി.ഐ ജില്ലാസെക്രട്ടറി ഐ.വി.ശശാങ്കൻ, പി.പരമേശ്വരൻ, ഡോ.എ.അച്യുതൻ, കട്ടയാട്ട് വേണുഗോപാൽ ,ബിജു ആൻറണി അഡ്വ.എം.രാജൻ എന്നിവ൪ സംസാരിച്ചു. പി. ശിവപ്രകാശ് സ്വാഗതവും പി.വിജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.