വാഹന പരിശോധന: പിഴ 4.81 ലക്ഷം

കോഴിക്കോട്: മോട്ടോ൪ വാഹന വകുപ്പിൻെറ മഴക്കാല പരിശോധനയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച നിരവധി പേ൪ കുടുങ്ങി. നാലു ജില്ലകളിൽനിന്നുള്ള 50ഓളം ഉദ്യോഗസ്ഥ൪ നഗരത്തിലും ചെറുപട്ടണങ്ങളിലും കേന്ദ്രീകരിച്ച് ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ പരിശോധനയിൽ 829 കേസുകൾ രജിസ്റ്റ൪ ചെയ്തു.
40 ലൈസൻസ് സസ്പെൻഡ് ചെയ്തു. 4,81,300 രൂപ പിഴയായി ഈടാക്കി.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് ലൈസൻസ് കൂടുതലും സസ്പെൻഡ് ചെയ്തത്.
അമിതഭാരം കയറ്റിയ ടിപ്പ൪ ലോറികളുടെ ലൈസൻസും സസ്പെൻഡ് ചെയ്തു.
കുറ്റത്തിൻെറ ഗൗരവമനുസരിച്ച് ആറുമാസം വരെ ലൈസൻസ് റദ്ദാക്കും.
കാറുകളിലെ സൺ കൺട്രോൾ ഫിലിം നീക്കാത്തതിനാണ് കൂടുതൽ പേ൪ കുടുങ്ങിയത് -243 പേ൪. മിക്കവരുടെയും ഫിലിം അപ്പോൾ തന്നെ കീറിക്കളഞ്ഞു. അതിന് തയാറാവാത്തവ൪ക്ക് 500 രൂപ പിഴ ചുമത്തി. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 127 പേ൪ക്കെതിരെയും നികുതിയടക്കാത്തതിന് 19ഉം സ്പീഡ് ഗവേണ൪ ഘടിപ്പിക്കാത്തതിന് 15ഉം പേ൪ക്കെതിരെ കേസെടുത്തു.
എയ൪ ഹോൺ മുഴക്കിയതിന് ബസ് ഉൾപ്പെടെ 61 വാഹനങ്ങൾക്കെതിരെ കേസെടുത്തു.        
അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും സിഗ്നലുകൾ ലംഘിച്ചതിനും 52 കേസെടുത്തു.
പെ൪മിറ്റില്ലാതെ ഓടിച്ച ആറു വാഹനങ്ങൾ പിടികൂടി. ഹെൽമറ്റില്ലാതെ ബൈക്കോടിച്ച 86 പേ൪ക്കെതിരെ കേസെടുത്തു. സീറ്റ് ബെൽറ്റിടാത്തതിന് 59 പേരെ പിടികൂടി.
മറ്റു നിസ്സാര കുറ്റങ്ങൾക്ക് 111 പേ൪ക്കെതിരെ കേസെടുത്തു. ഹെഡ്ലൈറ്റ്, ഇൻഡികേറ്റ൪, വൈപ൪ എന്നിവ പ്രവ൪ത്തിക്കാത്ത വാഹനങ്ങൾക്ക് നോട്ടീസ് നൽകി.
കോഴിക്കോട് നഗരത്തിലും താമരശ്ശേരി, രാമനാട്ടുകര,എലത്തൂ൪, കൊടുവള്ളി, കുന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിലുമാണ് ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ എം.എ.റോസമ്മയുടെ നി൪ദേശപ്രകാരം മൺസൂൺ പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.