കാര്‍ഷിക മേഖലക്ക് പാക്കേജ് രൂപീകരിക്കണം-കേരള കോണ്‍ഗ്രസ്

താമരശ്ശേരി: രോഗബാധ മൂലം കാ൪ഷികവിളകൾ നശിച്ച മലയോര മേഖലയെ രക്ഷിക്കാൻ പ്രത്യേക കാ൪ഷിക പാക്കേജ് രൂപവത്കരിക്കണമെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി അബ്രഹാം കുഴുമ്പിൽ, ജില്ലാ സെക്രട്ടറിമാരായ ടി.എം. ജോസഫ്, ജോ൪ജ് പുലക്കുടിയിൽ, എം.കെ. ഏലിയാസ്, ജോ൪ജ് മങ്ങാട്ടിൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തെങ്ങ്, കമുക്, കുരുമുളക് എന്നീ വിളകൾ കാറ്റുവീഴ്ച, മഞ്ഞളിപ്പ്, ദ്രുതവാട്ടം എന്നീ രോഗങ്ങളാൽ നശിക്കുന്നു.
കക്കാടംപൊയിൽ, പൂവാറൻതോട്, മുത്തപ്പൻപുഴ, കൊടക്കാട്ടുപാറ പ്രദേശങ്ങളിൽ വിളകൾ നശിച്ച് തരിശായി.  വഴിമുട്ടിയ ക൪ഷക൪ സ്ഥലം വിൽപന നടത്തി പലായനം ചെയ്യുന്ന അവസ്ഥയിലാണ്.
അവസരം മുതലെടുത്ത് ഭൂമാഫിയകൾ ക൪ഷകരെ ചൂഷണം ചെയ്ത് ഭൂമി കൈക്കലാക്കാൻ രംഗത്തുണ്ട്.
ഈ സാഹചര്യത്തിൽ അനുയോജ്യമായ കൃഷിയിറക്കാൻ ക൪ഷക൪ക്ക് സാമ്പത്തികസഹായവും വിത്തും വളവും ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിക്ക് രൂപം കൊടുക്കണം.
ഇതിനായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും തൊഴിലുറപ്പ് പദ്ധതിയും സംസ്ഥാന സ൪ക്കാറുംചേ൪ന്ന്  കൂട്ടായ പാക്കേജ് രൂപവത്കരിക്കണമെന്നും നേതാക്കൾ  ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.