‘മാധ്യമം’ വാര്‍ത്ത തുണയായി; സരളയെ ആശുപത്രിയിലേക്ക് മാറ്റി

പന്തീരാങ്കാവ്: മൂന്നു വ൪ഷത്തോളമായി വീടിനകത്തെ ഇരുട്ടിൽ മാനസികാസ്വാസ്ഥ്യവുമായി കഴിഞ്ഞ കൂടത്തുംപാറ കളക്കണ്ടിപറമ്പ് സരളയെ (55) ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. തങ്കമണി, ഗ്രാമപഞ്ചായത്ത് മെംബ൪ സി.കെ. കൃഷ്ണൻ, ഒളവണ്ണ ഹെൽത്ത് ഇൻസ്പെക്ട൪ എം. രാജൻ, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪ ഹെലൻ എസ്. റാണി, വനിതാ പൊലീസ് ഹെൽപ്ലൈൻ ഉദ്യോഗസ്ഥ൪, അയൽവാസികൾ എന്നിവ൪ ചേ൪ന്നാണ് ഇവരെ  ബലപ്രയോഗത്തിലൂടെ വീട് തുറന്ന് പുറത്തത്തെിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
വീടിനു ചുറ്റും കാടുമൂടി ഭീതിപരത്തുന്ന വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിക്കുന്ന സരളയുടെ ദൈന്യത കഴിഞ്ഞദിവസം ‘മാധ്യമം’ പുറംലോകത്തത്തെിച്ചിരുന്നു. തുട൪ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുഗതൻെറ നേതൃത്വത്തിൽ ജനപ്രതിനിധികൾ വീട്ടിലത്തെി വീടിൻെറ ചുറ്റും കാടുവെട്ടി വൃത്തിയാക്കുകയും നിലച്ചുപോയ വൈദ്യുതിബന്ധം പുന$സ്ഥാപിക്കാൻ നടപടിയെടുക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.