ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മാതൃകയാകുന്നു

കൊച്ചി: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ കൂടി ജില്ലയിലെ തൊഴിലന്വേഷക൪ക്ക് പ്രാപ്തമാക്കി ജില്ലാ എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് മാതൃകയാകുന്നു.
സ൪ക്കാ൪ തലത്തിൽ ഉണ്ടാകുന്ന താൽക്കാലിക ഒഴിവുകളിൽ മാത്രം നിയമനം നടത്തുന്ന ശൈലിയാണ് പഴങ്കഥയായത്. ഈ വ൪ഷം തുടക്കത്തിൽ എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് സംഘടിപ്പിച്ച ടെക്നോഡ്രൈവ് 2012 റിക്രൂട്ട്മെൻറ് പ്രോഗ്രാമിലൂടെ 1114 പേരാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടിയത്.
ബാങ്കിങ്, ഇൻഷുറൻസ്, മാ൪ക്കറ്റിങ്, ഐ.ടി, വാഹനവ്യവസായം തുടങ്ങിയ മേഖലയിലെ കമ്പനികൾ ഉദ്യോഗാ൪ഥികളെ റിക്രൂട്ട് ചെയ്യാനത്തെി. തുട൪ന്നും ഇത്തരം റിക്രൂട്ട്മെൻറ് ഡ്രൈവുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എംപ്ളോയ്മെൻറ് എക്സ്ചേഞ്ച്.
ജില്ലയിലെ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകൾ സമ്പൂ൪ണമായി കമ്പ്യൂട്ട൪വത്കരിച്ചതോടെ ഓഫിസുകളുടെ മുഖഛായ മാറി.
സ്മാ൪ട്ട് കരിയ൪ റൂം, കരിയ൪ ലൈബ്രറി എന്നിവ പ്രയോജനപ്പെടുത്താൻ നിരവധി ഉദ്യോഗാ൪ഥികളാണ് എംപ്ളോയ്മെൻറ്  എക്സ്ചേഞ്ചിലത്തെുന്നത്. ഉപരിപഠനത്തിനും തൊഴിലവസരങ്ങൾക്കും വഴി കാട്ടാനുള്ള പ്രസിദ്ധീകരണങ്ങളും എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം പുറത്തിറക്കുന്നു. ‘ഉപരിപഠനത്തിൻെറ ആകാശസീമകൾ’ എന്ന മൾട്ടിമീഡിയ പ്രസൻേറഷൻ, വി.ജി ന്യൂസ് തുടങ്ങിയവ എക്സ്ചേഞ്ചിൻെറ പുതിയ സംരംഭങ്ങളാണ്.
സിവിൽ സ൪വീസ് അടക്കം മത്സരപരീക്ഷകളിൽ ഒന്നാമതത്തെിയവരും ഉദ്യോഗാ൪ഥികളുമായുള്ള അനുഭവങ്ങൾ പങ്കുവെക്കലാണ് എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് ആവിഷ്കരിച്ച മറ്റൊരു പരിപാടി.
സിവിൽ സ൪വീസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതത്തെിയ എ.ആ൪. രാഹുൽനാഥുമായുള്ള മുഖാമുഖത്തിൽ അഞ്ഞൂറോളം ഉദ്യോഗാ൪ഥികൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.