പാകിസ്താന്‍ സ്വദേശി ഇന്‍ഫോപാര്‍ക്ക് പരിസരത്ത് പരസ്യ ചിത്രമെടുത്തു

കാക്കനാട്: പാകിസ്താൻ സ്വദേശി ഇൻഫോപാ൪ക്ക് പരിസരത്ത് പരസ്യചിത്രം ഷൂട്ട് ചെയ്തു. പാലാരിവട്ടം ബൈപാസ് റോഡിൽ ഹോളിഡേ ഇൻ എന്ന ഹോട്ടലിൽ താമസിക്കുന്ന കറാച്ചി സ്വദേശി ജുനൈദ് ഖാനാണ് ഇൻഫോപാ൪ക്ക് പ്രദേശത്ത് പരസ്യചിത്രം ഷൂട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പരസ്യചിത്രം നി൪മിക്കുന്ന എറണാകുളത്തെ കിച്ചു ഫിലിംസിൻെറ ഉടമ കൃഷ്ണകുമാ൪, പാകിസ്താൻ സ്വദേശിയുടെ സ്പോൺസ൪ വടകര സ്വദേശി കുഞ്ഞബ്ദുല്ല എന്നിവ൪ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. പാകിസ്താൻ സ്വദേശിക്കെതിരെ കേസെടുത്തിട്ടില്ളെന്ന് എസ്.ഐ സത്താ൪ പറഞ്ഞു. ഇൻഫോ പാ൪ക്ക് പ്രദേശം സുരക്ഷാ കേന്ദ്രവും നിയന്ത്രണ മേഖലയുമാണ്. വിദേശി ഇവിടെ എത്തി പരസ്യചിത്രം ഷൂട്ട് ചെയ്തത് വിസാ ചട്ടത്തിൻെറ ലംഘനവുമാണ്. കറാച്ചി സ്വദേശിക്കുവേണ്ടിയാണ് കിച്ചു ഫിലിംസ് പരസ്യചിത്രം നി൪മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.